Advertisement

തത്സുകിയുടെ പ്രവചനം ഫലിക്കുമോ? ആശങ്കയിൽ ജപ്പാനിലെ ജനങ്ങൾ; ശാസ്ത്രീയ അടിത്തറയില്ലെന്ന് അധികൃതർ

ടോക്കിയോ: ഒരു പ്രവചനം യാഥാർഥ്യമാകുമോയെന്ന ആശങ്കയിലാണ് ജപ്പാൻ ജനത. ജാപ്പനീസ് മാംഗ ആർടിസ്റ്റായ 70 വയസ്സുകാരി റിയോ തത്സുകിയാണ് നാളെ ജപ്പാനിൽ സൂനാമി ദുരന്തം ഉണ്ടാകുമെന്ന് പ്രവചനം നടത്തിയിരിക്കുന്നത്. 2011ൽ ജപ്പാനിലുണ്ടായ സൂനാമി മുതൽ ഗായകന്‍ ഫ്രെഡി മെർക്കുറിയുടെ മരണം വരെ പല കാര്യങ്ങളിലും റിയോ തത്സുകി കൃത്യമായ പ്രവചനങ്ങൾ നടത്തിയതായാണ് ജപ്പാനിലെ പലരും വിശ്വസിക്കുന്നത്. അതാണ് ആശങ്കയ്ക്കിടയാക്കുന്നതും. എന്നാൽ, പ്രവചനങ്ങളിൽ കാര്യമില്ലെന്നും ശാസ്ത്രീയ അടിത്തറയില്ലെന്നും ജപ്പാൻ അധികൃതർ പറയുന്നു.

നാളെ സൂനാമിദുരന്തം സംഭവിക്കുമെന്ന തത്സുകിയുടെ പ്രവചനം പുറത്തുവന്നതോടെ ജപ്പാനിലെ ടൂറിസം വ്യവസായത്തിന് തിരിച്ചടി നേരിട്ടു. ജപ്പാനിലേക്കുള്ള വിമാന ബുക്കിങ്ങുകളിൽ 83% കുറവുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. സുനാമി ഉണ്ടാകുമെന്ന ഭയത്താൽ പലരും യാത്രകൾ ഒഴിവാക്കി. ശക്തമായ ഭൂകമ്പ മേഖലയിലാണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *