തിരുവനന്തപുരം: തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വാങ്ങിയ ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയതായി പരാതി. മേമല ഉരുളുകുന്ന് സ്വദേശിനി വസന്തയാണ് പരാതി നൽകിയത്. ഇവർ ബുധനാഴ്ചയാണ് ശ്വാസമുട്ടലിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോക്ടറുടെ കുറിപ്പടി പ്രകാരം ആശുപത്രി ഫാര്‍മസിയില്‍ നിന്നും വാങ്ങിയ ‘സി- മോക്സ്’ ഗുളികയ്ക്ക് ഉള്ളിലായിരുന്നു മൊട്ടു സൂചി കണ്ടെത്തിയത്.
ഗുളികയ്ക്കുള്ളിൽ മരുന്നില്ലെന്നു സംശയം തോന്നി തുറന്നുനോക്കിയപ്പോഴാണ് മൊട്ടുസൂചി കണ്ടത്. ക്യാപ്സ്യൂൾ നിർമിച്ച കമ്പനിയിൽ നിന്നും വിശദീകരണം തേടുമെന്ന് ഹെൽത്ത് സർവീസ് അഡീഷണൽ ഡയറക്ടർ ഡോ. ഷിനു അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
Leave a Reply