ഹജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെയും മറ്റു ഉല്പന്നങ്ങളുടെയും ഉയര്‍ന്ന ലഭ്യതയും വാണിജ്യ സ്ഥാപനങ്ങള്‍ ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ പാലിക്കുന്നതും ഉറപ്പുവരുത്താന്‍ ശ്രമിച്ച് ഹജ് സീസണ് പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി മക്കയിലും മദീനയിലും വാണിജ്യ മന്ത്രാലയം 43,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി.
ഹജ് സീസണ് ആരംഭിച്ച ദുല്‍ഖഅ്ദ ഒന്നു മുതല്‍ ദുല്‍ഹജ് നാലു വരെയുള്ള കാലത്താണ് ഇത്രയും സ്ഥാപനങ്ങളില്‍ വാണിജ്യ മന്ത്രാലയ സംഘങ്ങള്‍ പരിശോധനകള്‍ നടത്തിയത്. മക്കയില്‍ 28,059 ഉം മദീനയില്‍ 15,550 ഉം പരിശോധനകളാണ് സ്ഥാപനങ്ങളില്‍ നടത്തിയത്.
മക്കയില്‍ വിശുദ്ധ ഹറമിനു സമീപത്തുള്ള സെന്‍ട്രല്‍ ഏരിയ, മീഖാത്തുകള്‍, മക്കയിലെ മറ്റു പ്രദേശങ്ങള്‍, ജിദ്ദ, തായിഫ് എന്നിവിടങ്ങളിലും മക്കയിലേക്കുള്ള റോഡുകളിലും പ്രവര്‍ത്തിക്കുന്ന സൂഖുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, ഷോപ്പിംഗ് സെന്ററുകള്‍, ജ്വല്ലറികള്‍, പെട്രോള്‍ ബങ്കുകള്‍, സര്‍വീസ് സെന്ററുകള്‍ എന്നിവിടങ്ങളിലും മദീനയില്‍ മസ്ജിദുന്നബവിക്കു സമീപമുള്ള സെന്‍ട്രല്‍ ഏരിയ, ഖുബാ മസ്ജിദ്, ഖിബ്ലത്തൈന്‍ മസ്ജിദ്, ദുല്‍ഹുലൈഫ മീഖാത്ത്, ഹറമൈന്‍ റെയില്‍വെ സ്റ്റേഷന്, മസ്ജിദുന്നബവിയിലേക്കുള്ള റോഡുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് മാളുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, ജ്വല്ലറികള്‍, പെട്രോള്‍ ബങ്കുകള്‍, സര്‍വീസ് സെന്ററുകള്‍ എന്നിവിടങ്ങളിലും പരിശോധനകള്‍ നടത്തി.
Leave a Reply