സൗദിയിൽ ഇത്തവണ വേനൽ കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വേനലിന്റെ ആരംഭത്തിൽ തന്നെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ താപനില അമ്പത് ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. ഖഫ്ജി, നുഐരിയ എന്നീ പ്രദേശങ്ങളിലെ താപനില കഴിഞ്ഞ ദിവസങ്ങളിൽ അമ്പത് ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. വരും ദിവസങ്ങളിൽ ചൂട് കടുക്കുമെന്നാണ് മുന്നറിയിപ്പ്.
കടുത്ത വേനലിൽ പാലിക്കേണ്ട ജാഗ്രത നിർദേശങ്ങൾ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. അവ ഇപ്രകാരമാണ്: സൂര്യപ്രകാശവുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക, സുരക്ഷാനിയമങ്ങൾ പാലിക്കുക, മതിയായ വെള്ളം കുടിക്കുക, രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് നാല് വരെ സൂര്യപ്രകശം നേരിട്ടേൽകാതിരിക്കുക. പ്രായമായവർക്കും കുഞ്ഞുങ്ങൾക്കും പ്രത്യേക സുരക്ഷ ഒരുക്കുക തുടങ്ങിയവയാണവ. കടുത്ത ചൂടിലായിരിക്കും ഇത്തവണയും ഹജ്ജുമെത്തുന്നത്.
Leave a Reply