Advertisement

‘ഇന്ത്യയിൽ ഉൽപ്പന്നങ്ങൾ നിർമിക്കേണ്ട; അവരുടെ കാര്യം അവർ നോക്കിക്കൊള്ളും’: ആപ്പിൾ സിഇഒയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൻ: ഇന്ത്യയിൽ നിക്ഷേപവുമായി മുന്നോട്ടുപോകുന്നതിനിടെ ആപ്പിൾ സിഇഒ ടിം കുക്കിനു മുന്നറിയിപ്പുമായി ട്രംപ്. ‘‘ഇന്ത്യയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയുടെ കാര്യം അവർ തന്നെ നോക്കിക്കൊള്ളും’’–ട്രംപ് പറഞ്ഞു. ദോഹയിൽ നടന്ന ബിസിനസ് പരിപാടിയ്ക്കിടെയാണ് ട്രംപ് ആപ്പിളിന് മുന്നറിയിപ്പ് നൽകിയത്. ടിം കുക്കുമായി തനിക്ക് ഒരു ‘ചെറിയ പ്രശ്‌നം’ ഉണ്ടെന്നും ട്രംപ് പറഞ്ഞു.

‘സുഹൃത്തേ, ഞാൻ നിങ്ങളോട് വളരെ നല്ല രീതിയിലാണ് പെരുമാറുന്നത്. നിങ്ങൾ 500 ബില്യൺ ഡോളറുമായി വരുന്നു, പക്ഷേ ഇപ്പോൾ നിങ്ങൾ ഇന്ത്യയിലുടനീളം ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം നടത്തുന്നുണ്ടെന്ന് ഞാൻ കേട്ടു. ഇന്ത്യയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയുടെ കാര്യം അവർ തന്നെ നോക്കിക്കൊള്ളും. നിങ്ങൾക്ക് ഇന്ത്യയിൽ ഉൽപ്പന്നങ്ങൾ നിർമിക്കാം. എന്നാൽ, ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ്. അതിനാൽ വിൽപ്പന ബുദ്ധിമുട്ടാകും’’ – ‍ഡോണൾ‍ഡ് ട്രംപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *