Advertisement

ഗൾഫ് സന്ദർശനത്തിന് തുടക്കമിട്ട് ഡൊണാൾഡ് ട്രംപ് സൗദിയിലെത്തി

റിയാദ്: ഗൾഫ്സന്ദർശനത്തിന് തുടക്കമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദിയിലെത്തി. ചൊവ്വാഴ്‌ച രാവിലെ റിയാദിൽ എത്തിയ ട്രംപിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചു. ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്ക് ഉൾപ്പെടെയുള്ള അമേരിക്കയിലെ പ്രമുഖ വ്യവസായികളും ട്രംപിനൊപ്പമുണ്ട്.

റിയാദിലെ സൗദി-യുഎസ് നിക്ഷേപ ഫോറത്തിൽ പങ്കെടുക്കുന്ന ട്രംപ്, ഖത്തർ, യുഎഇ എന്നിവിടങ്ങളിലേക്കും സന്ദർശനം നടത്തും. ബ്ലാക്ക്റോക്ക് സിഇഒ ലാറി ഫിങ്ക്, സിറ്റിഗ്രൂപ്പ് സിഇഒ ജെയ്ൻ ഫ്രേസർ എന്നിവരും ഈ യാത്രയിൽ പങ്കാളികളാണ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെ്സെത്ത് എന്നിവരും ട്രംപിനൊപ്പം ഈ യാത്രയിൽ പങ്കെടുക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *