ജിദ്ദ: 2024 ൽ 1,85,35,689 വിദേശ തീർഥാടകർ പുണ്യഭൂമിയിലെത്തിയതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ.
ജിദ്ദയിൽ നാലാമത് ഹജ് സമ്മേളനവും എക്സിബിഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ദുൽഖഅ്ദ ഒന്നു മുതലാണ് ഹജ് സർവീസുകൾക്ക് തുടക്കമാവുക. ദുൽഹജ് 13 മുതൽ മടക്ക സർവീസുകൾ ആരംഭിക്കും. മുഹറം 15 ന് മടക്ക സർവീസുകൾ പൂർത്തിയാകും. ഹജ് സർവീസുകൾ പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്ന വിമാന കമ്പനികളിൽ നിന്നുള്ള അപേക്ഷകൾ ശവ്വാൽ 30 വരെ സ്വീകരിക്കും.
ഹജ് മിഷനുകളുമായി വിമാന കമ്പനികൾ നേരത്തെ തന്നെ കരാറുകൾ ഒപ്പുവെക്കണം. മക്കയിലും മദീനയിലും ഹജ് തീർഥാടകർക്ക് താമസസൗകര്യം ഏർപ്പെടുത്താൻ കരാറുകൾ ഒപ്പുവെക്കുന്നതിനു മുമ്പായി ഹജ് സർവീസുകൾ ഷെഡ്യൂൾ ചെയ്തിരിക്കണം. ഹിജ്റ, ഗ്രിഗോറിയൻ കലണ്ടറുകൾ തമ്മിൽ വ്യത്യാസം ഉണ്ടാകുന്ന പക്ഷം ഹജ് സർവീസുകൾക്ക് ഗ്രിഗോറിയൻ കലണ്ടർ ആണ് അവലംബിക്കുകയെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.
Leave a Reply