Advertisement

അടി, തിരിച്ചടി; അണയാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം

തെഹ്‌റാന്‍: ഇറാനിലെ ഇസ്ഫഹാന്‍ പ്രവിശ്യയിലെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തി യു എസ്-ഇസ്‌റാഈല്‍ സേന. തിരിച്ചടിയുടെ ഭാഗമായി ദുബൈ തുറമുഖത്തുണ്ടായിരുന്ന കുവൈത്തിന്റെ അല്‍ സല്‍മി ഇന്ധന കപ്പലിനു നേരെ ആക്രമണമുണ്ടായി. ഇതേതുടര്‍ന്ന് കപ്പലിന് തീപിടിച്ചു. അഗ്നിശമന സേനയെത്തി തീയണച്ചു.

അതിനിടെ, നയതന്ത്രത്തിനാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എപ്പോഴും മുന്‍തൂക്കം നല്‍കുന്നതെന്നും ഹോര്‍മുസ് കടലിടുക്ക് തുറക്കാതിരുന്നാല്‍ ഇറാന്‍ ‘യഥാര്‍ഥ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോ ‘അല്‍ ജസീറ’യോട് പറഞ്ഞു.

ഗള്‍ഫ് മേഖലയിലെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ ആക്രമണത്തെ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഖത്വര്‍ അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ താനി, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ എന്നിവര്‍ അപലപിച്ചു. ജിദ്ദയില്‍ നടന്ന ഒരു ഉച്ചകോടിക്ക് പിന്നാലെയായിരുന്നു ഇവരുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *