ടെഹ്റാൻ: തെക്കൻ ലെബനനിൽ ശനിയാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി ലെബനീസ് സൈനിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ കൊല്ലപ്പെട്ടവരിൽ ഒരാൾ ഹിസ്ബുല്ല അംഗമാണെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.
ഹിസ്ബുല്ലയുടെ അൽ മനാർ ചാനലിലെ അലി ഷുഐബ്, അൽ മായദീൻ ചാനലിലെ ഫാത്തിമ ഫതൂനി, അവരുടെ സഹോദരനും ക്യാമറാമാനുമായ ഒരാൾ എന്നിവരാണ് ജെസീനിൽ കൊല്ലപ്പെട്ടത്. പതിറ്റാണ്ടുകളായി യുദ്ധവാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന അൽ മനാറിലെ പ്രമുഖനായ ലേഖകനായിരുന്നു ഷുഐബ്. എന്നാൽ ഷുഐബ് ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഭീകരനാണെന്നും മാധ്യമപ്രവർത്തകന്റെ വേഷത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്നുവെന്നും ഇസ്രയേൽ ആരോപിച്ചു.









Leave a Reply