കഴിഞ്ഞ ഒരാഴ്ചയായി പശ്മിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാവുകയും ആഗോള സമ്പദ്വ്യവസ്ഥയെയും ഊർജസ്രോതസ്സുകളെയും ബാധിക്കുകയും ചെയ്ത സാഹചര്യത്തിൽ, വാഷിംഗ്ടണിനും ടെഹ്റാനുമിടയിൽ ഒരു രഹസ്യ നയതന്ത്ര ചാനലായി മാറാൻ ശ്രമിച്ച് പാക്കിസ്ഥാന്.
ഞായറാഴ്ച പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീർ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നേരിട്ട് വിളിച്ചതോടെയാണ് ഈ നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചത്.
തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി സംസാരിക്കുകയും സമാധാന ചർച്ചകൾക്കായി ഇസ്ലാമാബാദിനെ വേദിയായി വാഗ്ദാനം ചെയ്യുകയും ചെയ്തതായി ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്തു. തുടര്‍ന്ന് അമേരിക്കയുടെ പതിനഞ്ചിന സമാധാന പദ്ധതി പാക്കിസ്ഥാന് ഇറാന് കൈമാറിയെങ്കിലും ടെഹ്റാന് അത് നിരസിച്ചതായാണ് വിവരം.
പാക്കിസ്ഥാന്, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ കുറച്ചുനാളുകളായി അമേരിക്കയ്ക്കും ഇറാനുമിടയില്‍ സമാധാനശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള ഊര്‍ജപ്രതിസന്ധി രൂക്ഷമാക്കിയതോടെയാണ് ഈ നീക്കങ്ങള്‍ കൂടുതല്‍ ശക്തമായത്. എന്നാല്‍ സമാധാന ദൗത്യത്തിലേക്കുള്ള പാക്കിസ്ഥാന്റെ പാത അത്ര എളുപ്പമാകില്ല, പ്രത്യേകിച്ച് ഇറാന് വിട്ടുവീഴ്ചയ്ക്ക് തയാറാകാത്ത സാഹചര്യത്തില്‍.
സംഘര്‍ഷം കൂടുതല്‍ വ്യാപിച്ചാല്‍ പാക്കിസ്ഥാന്റെ തൊട്ടടുത്ത അതിര്‍ത്തിയില്‍ യുദ്ധമെത്താന് കാരണമായേക്കും. സൗദി അറേബ്യയുമായുള്ള പ്രതിരോധ കരാർ നിലനിൽക്കുന്നതിനാൽ അത് പാകിസ്ഥാനെ നേരിട്ട് യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനും സാധ്യതയുണ്ട്.
….









Leave a Reply