റമദാൻ മാസത്തിൽ രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച സ്വദേശികൾക്കും വിദേശികൾക്കുമെതിരെ സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് 15,200 വിധികൾ പുറപ്പെടുവിച്ചു. നിയമലംഘകർക്കെതിരെ തടവ് ശിക്ഷ, പിഴ, നാടുകടത്തൽ എന്നിങ്ങനെ വിവിധ തരത്തിലുള്ള ശിക്ഷകളാണ് ചുമത്തിയിരിക്കുന്നത്.
അനധികൃതമായി രാജ്യത്ത് കഴിയുന്നവർക്ക് താമസസൗകര്യം ഒരുക്കുകയോ, ജോലി നൽകുകയോ, അവർക്ക് യാത്രാ സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയോ ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘകരെ സഹായിക്കുന്നതും അവർക്ക് അഭയം നൽകുന്നതും ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും.








Leave a Reply