റിയാദ്: സൗദി അറേബ്യയിൽ ഉംറ, സന്ദർശന വിസകളിലെത്തി പുതുക്കാൻ കഴിയാത്തവർക്ക് ഏപ്രിൽ 18 വരെ പുതുക്കിനൽകുമെന്നും ഇക്കാലയളവിനുള്ളിൽ അവർ രാജ്യം വിടണമെന്നും സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മേഖലയിലെ പ്രത്യേക സാഹചര്യത്തിൽ ഉന്നത ഭരണനേതൃത്വത്തിന്റെ ഇടപെടലാണ് പുതിയ ആനുകൂല്യത്തിന് വഴിതുറന്നത്.
സൗദിയിൽ ഉംറ വിസ, ട്രാൻസിറ്റ് വിസ, സന്ദർശക വിസ എന്നിവയിലെത്തി ഫെബ്രുവരി 25ന് വിസയുടെ കാലാവധി അവസാനിച്ചവർക്ക് മാത്രമാണ് ഈ ആനുകൂല്യം. നിശ്ചിത ഫീസ് അടച്ച് ആതിഥേയരുടെ അബ്ശിർ എകൗണ്ട് വഴി അപേക്ഷ നൽകിയാൽ മാത്രമേ ആനുകൂല്യം ലഭ്യമാവുകയുള്ളൂ.
ഫൈനൽ എക്സിറ്റ് അടിച്ച് കാലാവധി അവസാനിച്ചവർക്കും ഈ ആനുകൂല്യം ലഭിക്കും. ആർക്കും പിഴയുണ്ടാവില്ല. ഇത്തരം ആനുകൂല്യം ലഭിച്ചവർ ഏപ്രിൽ 18ന് മുമ്പ് രാജ്യം വിടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.









Leave a Reply