ഗള്‍ഫില്‍ ജനവാസകേന്ദ്രങ്ങളും റിഫൈനറികളും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുന്നു. ബഹ്റൈനില്‍ ഇറാന്‍ വ്യോമാക്രമണത്തില്‍ ഒരാള്‍ മരിച്ചു. യുഎഇ റുവൈസ് വ്യവസായമേഖലയില്‍ ഇറാന്‍ ആക്രമണത്തില്‍ തീപിടിത്തമുണ്ടായി. അതിനിടെ, പൊള്ളയായ ഭീഷണികളെ ഭയക്കുന്നില്ലെന്നും യുഎസ് ഇല്ലാതായേക്കാമെന്നും ട്രംപിന് മറുപടിയായി ഇറാന്‍ സുരക്ഷാമേധാവി അലി ലാറിജാനി പറഞ്ഞു. ഇറാനുമായി സംസാരിക്കാന്‍ തയാറെന്ന് ട്രംപ് വ്യക്തമാക്കി.
പതിനൊന്നാം ദിവസവും ഗള്‍ഫിനെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുകയാണ്. രാവിലെ അബുദാബി മുസഫ ജനവാസമേഖല ലക്ഷ്യമിട്ട ഇറാന്‍ ഉച്ചയ്ക്ക് ശേഷം റുവൈസ് വ്യവസായ മേഖലയിലേക്ക് ഡ്രോണ്‍ ആക്രമണശ്രമം നടത്തി. അബുദാബി നാഷനല്‍ ഓയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള യുഎഇയിലെ ഏറ്റവും വലിയ റിഫൈനറിക്കുനേരെയായിരുന്നു ആക്രമണം. തീപിടിത്തം നിയന്ത്രണവിധയമാക്കിയെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
മനാമയിലെ ജനവാസമേഖലയില്‍ കെട്ടിടത്തിനുനേര്‍ക്ക് നടത്തിയ ആക്രണത്തില്‍ 29കാരിയായ ബഹ്റൈന്‍ സ്വദേശി കൊല്ലപ്പെടുകയും ചിലര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഖത്തറിലെ ദോഹയിലെ വ്യോമാക്രമണശ്രമം തകര്‍ത്തെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാനിലെ വിവിധയിടങ്ങളില്‍ വന്‍ സ്ഫോടനങ്ങളുണ്ടായി.
അതിനിടെ, യുദ്ധം എന്നവസാനിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് യുഎസ് ആണെന്ന ട്രംപിന്റെ വാദം തള്ളി ഇറാന്‍ സുരക്ഷാ മേധാവി അലി ലാറിജാനി രംഗത്തെത്തി. യുദ്ധം അധികകാലം നീണ്ടുനില്‍ക്കില്ലെന്ന് ട്രംപും പ്രതിരോധ സെക്രട്ടറിയും പറഞ്ഞു. യുഎസിനേക്കാള്‍ വലിയവര്‍ ഇറാനെ ഇല്ലാതാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ടെന്നും സൂക്ഷിച്ചില്ലെങ്കില്‍ ഇല്ലാതാകുന്നത് യുഎസ് ആയിരിക്കുമെന്നുമായിരുന്നു മറുപടി.
അതേസമയം, ഹോര്‍മുസ് കടലിടുക്കിന്റെ നിയയന്ത്രണം ഏറ്റെടുക്കുമെന്ന സൂചനയുമായി ട്രംപ് രംഗത്തെത്തി. ഇറാന്‍റെ പരാജയം തുടങ്ങിക്കഴിഞ്ഞെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. ഇറാനുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് യുഎസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.









Leave a Reply