സൗദി അറേബ്യയിലും ഖത്തറിലും ബോംബ് സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ട ഇസ്രായേലി ചാരസംഘടന മൊസാദിലെ ഏജന്റുമാരെ ആ രാജ്യങ്ങൾ അറസ്റ്റ് ചെയ്തെന്ന് അമേരിക്കൻ മാധ്യമപ്രവർത്തകൻ ടക്കർ കാൾസൺ. മേഖലയിലെ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്നും ഇസ്രായേലിന്റെ നീക്കങ്ങൾ സൗദി അറേബ്യയെയും ഖത്തറിനെയും പ്രകോപിപ്പിച്ചിട്ടുണ്ടെന്നും ഒരു അഭിമുഖത്തിനിടെ കാൾസൺ പറഞ്ഞു.
ഇറാനെയും ഗൾഫ് രാജ്യങ്ങളെയും ഒരുപോലെ തകർക്കാനാണ് ഇസ്രായേൽ ആഗ്രഹിക്കുന്നതെന്ന് കാൾസൺ പറയുന്നു. യു.എ.ഇ, സൗദി, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ തകരുന്നത് കാണാനാണ് ഇസ്രായേൽ താൽപര്യപ്പെടുന്നത്. അമേരിക്കൻ ഭരണകൂടം ഇതിനെക്കുറിച്ച് അറിവുള്ളവരാണ്. സ്വന്തം സഖ്യത്തിലുള്ള ഗൾഫ് രാജ്യങ്ങളെ പരിഗണിക്കാതെ ഇസ്രായേലിനെ സംരക്ഷിക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നതെന്നും കാൾസൺ പറഞ്ഞു.
തിങ്കളാഴ്ച നടന്ന ഡ്രോണാക്രമണം സൗദി അറേബ്യയിലെ റാസ് തനൂറയിലുള്ള അരാംകോ എണ്ണ ശുദ്ധീകരണ ശാലയിൽ അഗ്നിബാധക്ക് കാരണമായി. ഇറാൻ ആക്രമണങ്ങളെത്തുടർന്ന് സൗദി അറേബ്യ തങ്ങളുടെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാല അടച്ചുപൂട്ടുകയും ഖത്തർ പ്രകൃതിവാതക (എൽ.എൻ.ജി) ഉൽപാദനം നിർത്തിവെക്കുകയും ചെയ്തു. ഇതോടെ യൂറോപ്യൻ മേഖലയിൽ എൽ.എൻ.ജി വില 50 ശതമാനത്തോളം ഉയർന്നു.









Leave a Reply