Advertisement

ഭക്ഷ്യസുരക്ഷ ഉറപ്പാക്കും;പാലുൽപാദനം വർധിപ്പിച്ച് സൗദി

ശുദ്ധറമദാൻ മാസത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായി സൗദി അറേബ്യയിൽ പാലിന്റെയും പാലുൽപന്നങ്ങളുടെയും ഉൽപാദനം വർധിപ്പിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. ആഭ്യന്തര ഉൽപാദനം വിപണിയിലെ ആവശ്യകത പൂർണമായും നിറവേറ്റുന്നതായും മന്ത്രാലയം വ്യക്തമാക്കി. പ്രതിദിനം 27.5 ലക്ഷം ലിറ്ററിലധികം പാലാണ് പ്രതിദിനം സൗദിയിൽ ഉൽപാദിപ്പിക്കുന്നത്. ഇത് ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം വിപണിയിലെ ഭക്ഷ്യസുരക്ഷാ നിലവാരം ഉറപ്പാക്കുകയും ചെയ്യുന്നു.

മന്ത്രാലയത്തിന്റെ റമദാൻ ബോധവൽക്കരണ പരിപാടിയായ ഖൈർ അർദിനാ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. ഫ്രഷ് പാൽ, ക്രീം, തൈര്, വെണ്ണ, വിവിധതരം ചീസ് എന്നിങ്ങനെ ഉയർന്ന ഗുണമേന്മയുള്ള വൈവിധ്യമാർന്ന പാലുൽപന്നങ്ങൾ ആഭ്യന്തരമായി ലഭ്യമാണ്. റംസാൻ മാസത്തിൽ സ്വദേശി ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. ഇത് പ്രാദേശിക കർഷകരെയും ഉൽപാദകരെയും പിന്തുണക്കുന്നതിനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *