Advertisement

അമേരിക്ക, ഇസ്രായേൽ – ഇറാൻ സംഘർഷം നാലാം ദിനത്തിൽ

തെഹ്റാൻ: അമേരിക്ക-ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തുന്ന സൈനിക നീക്കം നാലാം ദിവസത്തിലേക്ക് കടന്നതോടെ പശ്ചിമേഷ്യ അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക്. ഇറാന്റെ ഔദ്യോഗിക വാർത്താവിനിമയ കേന്ദ്രമായ ഐആർഐബി ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തി.

യുഎസ്-ഇസ്രയേല്‍ സഖ്യം ഇറാനില്‍ ശനിയാഴ്ച ആരംഭിച്ച ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 550 കടന്നതായാണ് റിപ്പോർട്ടുകൾ. യുഎഇയിലെ ഫുജൈറ തുറമുഖത്ത് ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് തീപിടുത്തം. തീ നിയന്ത്രണവിധേയമാക്കിയതായി യുഎഇ അധികൃതർ അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *