Advertisement

സൗദിയിലെ വിദേശികള്‍ക്ക് ഹജ്ജ് രജിസ്‌ട്രേഷന് തുടക്കമായി

 

സൗദിയില്‍ പൗരന്മാര്‍ക്കും ഇഖാമയുള്ള വിദേശികള്‍ക്കും ഈ വര്‍ഷത്തെ ഹജ്ജ് രജിസ്‌ട്രേഷന് നുസ്‌ക് ആപ്പില്‍ തുടക്കമായി. ഇന്ന് റമദാന്‍ ആറ് മുതലാണ് നുസ്‌ക് വഴിയും ഹജ് മന്ത്രാലയം വെബ്‌സൈറ്റ് വഴിയും അപേക്ഷ നല്‍കേണ്ടത്. റമദാന്‍ പതിനഞ്ചിനാണ് പാക്കേജ് വിവരങ്ങള്‍ തെരഞ്ഞെടുക്കാനാകുക.
നേരത്തെ ഹജ് ചെയ്യാത്തവര്‍ക്കും അബ്ശിറില്‍ ഹജ്ജിന് അനുമതിയുള്ളവര്‍ക്കും ശവ്വാല്‍ അവസാനം വരെ അപേക്ഷിക്കാന്‍ അവസരമുണ്ടാകും. മുന്‍ഗണനപ്രകാരം ഹജ്ജിന് അനുമതി ലഭിക്കും.
15 വയസ്സ് പൂര്‍ത്തിയായിരിക്കണം. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കണം. വിദേശികളുടെ ഇഖാമ കാലാവധിയുള്ളതായിരിക്കണം എന്നിവയാണ് നിബന്ധനകള്‍. ഒരു വര്‍ഷം മുമ്പേ ഇഖാമ ഇഷ്യു ചെയ്തവര്‍ക്ക് മുന്‍ഗണ ലഭിക്കും. നുസ്‌ക് ആപ്ലിക്കേഷനില്‍ കാണുന്ന കമ്പനികള്‍ വഴിയാണ് ഹജിന് കരാര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ നുസ്‌കിലോ വെബ്‌സൈറ്റിലോ സ്വന്തം അകൗണ്ട് ഉണ്ടാക്കി വ്യക്തിവിവരങ്ങള്‍ പൂരിപ്പിച്ച് പാക്കേജ് തെരഞ്ഞെടുത്ത് പണമടക്കുന്നതോടെയാണ് ഹജ്ജിന് അനുമതി അഥവാ തസ്‌രീഹ് ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *