റിയാദ് : പുണ്യമാസത്തെ വരവേറ്റ് സംസം വെള്ളം ചെറിയ ബോട്ടിലുകളിൽ ഉപഭോക്താക്കളിലേക്ക് എത്തിച്ച് ലുലു. പുതിയ തായി വിപണിയിലെത്തിയ 330 മില്ലിലിറ്റർ സംസം ബോട്ടിലുകൾ ഇതോടെ സൗദിയിലുടനീളമുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിൽ നിന്ന് ഉപഭോക്താക്കൾ വാങ്ങാൻ സാധിക്കും. കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ജലപദ്ധതിയുടെ നടത്തിപ്പുകാരായ നാഷണൽ വാട്ടർ കമ്പനിയുടെ സഹകരണത്തോടെയാണിത്. ഇ എൽ എം കമ്പനിയ്ക്കാണ് വിതരണ ചുമതല.
കുടുംബങ്ങൾക്കടക്കം എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ 330 മില്ലി ലിറ്റർ ബോട്ടിലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 330 മില്ലിലിറ്ററിൻ്റെ 24 ബോട്ടിലുകൾ അടങ്ങിയ കാർട്ടണുകളിലായും സംസം വെള്ളം ലഭ്യമായിരിക്കും. എല്ലാ ഹൈപ്പർമാർക്കറ്റുകളിലും ഈ സൗകര്യം ഒരുങ്ങിയതോടെ,
ഉപഭോക്താക്കൾക്ക് ദൈനംദിന ഷോപ്പിംങിനൊപ്പം സംസം വെള്ളം സൗകര്യപ്രദമായി വാങ്ങാൻ സാധിക്കുമെന്ന് ലുലു അധികൃതർ അറിയിച്ചു.
പുണ്യതീർത്ഥമായ സംസം വെള്ളം ചെറിയ ബോട്ടിലുകളിൽ എളുപ്പത്തിലും കാര്യക്ഷമമായും
ഉപഭോക്താക്കളിലേക്ക്
എത്തിക്കുവാൻ കഴിഞ്ഞതിൽ അഭിമാനമെന്ന് ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ് പറഞ്ഞു.









Leave a Reply