മസ്‌കത്ത്: കേരളത്തിൽനിന്നും ജീവനുള്ള പക്ഷികളുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി നിരോധിച്ചുകൊണ്ട് ഒമാൻ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയങ്ങൾ തീരുമാനം പുറപ്പെടുവിച്ചു.
കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ മുൻകരുതൽ നടപടി. വെറ്ററിനറി ക്വാറന്റൈൻ നിയമം, വെറ്ററിനറി അധികാരികളുടെ ശുപാർശകൾ എന്നിവ അടിസ്ഥാനമാക്കിയാണ് തീരുമാനം.
വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് പുറപ്പെടുവിച്ച ടെറസ്ട്രിയൽ അനിമൽ ഹെൽത്ത് കോഡ് അനുസരിച്ച് ചൂട് ചികിത്സ നടത്തിയതോ പ്രോസസ്സ് ചെയ്തതോ ആയ ഉൽപ്പന്നങ്ങൾക്ക് നിരോധനം ബാധകമല്ല.
ബന്ധപ്പെട്ട എല്ലാ അധികാരികളും അവരുടെ അധികാരപരിധിക്കുള്ളിൽ തീരുമാനം നടപ്പിലാക്കണമെന്ന് മന്ത്രാലയം അറിയിച്ചു. തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ഉടൻ പ്രാബല്യത്തിൽ വരികയും ചെയ്യും.









Leave a Reply