Advertisement

സൗദിയിൽ ഫാമിലി വിസിറ്റിംഗ് വിസ കാലാവധി 30 ദിവസമാക്കി കുറച്ചു

മുംബൈ: സഊദിയിൽ ഫാമിലി വിസിറ്റിംഗ് വിസ ഉൾപ്പെടെ മുഴുവൻ സന്ദർശക വിസകളുടെയും കാലാവധി 30 ദിവസമാക്കി കുറച്ചു. ഹജ്ജിനു മുന്നോടിയായി ആയാണ് പുതിയ തീരുമാനം. ഇന്ന് മുതൽ സ്റ്റാമ്പ്‌ ചെയ്ത വിസകളിൽ ആണ് ഇക്കാര്യം അറിയിച്ചുയിരിക്കുന്നത്.

ഇന്ന് മുതൽ ഇഷ്യു ചെയ്ത വിസകളിൽ കൃത്യമായി ഒരു മാസം കാലാവധി രേഖപ്പെടുത്തിയാണ് ഇഷ്യു ചെയ്തത്. ഫാമിലി സന്ദർശക വിസ കൂടാതെ, ടൂറിസം, ബിസിനസ് വിസ ഉൾപ്പെടെ മുഴുവൻ സന്ദർശക വിസകളുടെയും കാലാവധിയും ഒരു മാസം മാത്രമാക്കി കുറച്ചിട്ടുണ്ട്. നിലവിലെ തീരുമാനം ഹജ്ജിനു മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമാണെന്നാണ് വിവരം. ഉംറ വിസയിൽ നേരത്തെ തന്നെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.

കുടുംബ സന്ദർശക വിസകൾ നിലവിൽ 90 ദിവസം കാലാവധിയിൽ ആയിരുന്നു ലഭിച്ചിരുന്നത്. വിസ സ്റ്റാമ്പ്‌ ചെയ്ത് ഒരു മാസത്തിനുള്ളിൽ സഊദിയിൽ ഇറങ്ങിയാൽ 90 ദിവസം വരെ നിൽക്കാൻ പറ്റുമായിരുന്നു. തുടർന്ന് വീണ്ടും പല തവണകൾ പുതുക്കാനും സാധിച്ചിരുന്നു. എന്നാൽ, ഇന്ന് മുതൽ ലഭ്യമായ വിസകളിൽ വെറും 30 ദിവസം മാത്രമാണ് സഊദിയിൽ നിൽക്കാനുള്ള അനുമതി. അത് കഴിയുന്നതോടെ പുതുക്കി ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Leave a Reply

Your email address will not be published. Required fields are marked *