Advertisement

AFC U23 ഏഷ്യൻ കപ്പിന്‌ വെറും 9 ദിവസം; റിയാദിലും ജിദ്ദയിലും അന്തിമഘട്ട ഒരുക്കം

റിയാദ്: സൗദിയിൽ നടക്കുന്ന AFC U23 ഏഷ്യൻ കപ്പ് കിക്കോഫിന് വെറും 9 ദിവസം. 2026 ജനുവരി 6 മുതൽ 24 വരെയാണ് ഏഴാം പതിപ്പ് നടക്കുക. ഇതിനായി റിയാദിലും ജിദ്ദയിലും അന്തിമഘട്ട ഒരുക്കം പുരോഗമിക്കുകയാണ്. ഏഷ്യയിലെ 16 ദേശീയ ടീമുകൾ പങ്കെടുക്കും. ആദ്യമായാണ് പ്രധാനപ്പെട്ട ഈ ടൂർണമെന്റിന് സൗദി ആതിഥേയത്വം വഹിക്കുന്നത്. ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ www.the-afc.com എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ ലഭിക്കും.

റിയാദിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലും അൽ-ഷബാബ് ക്ലബ് സ്റ്റേഡിയത്തിലുമായി 12 ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങൾ നടക്കും. ജിദ്ദയിലെ പ്രിൻസ് അബ്ദുല്ല അൽ-ഫൈസൽ സ്പോർട്സ് സിറ്റിയിൽ ഉദ്ഘാടന മത്സരവും ഫൈനലും ഉൾപ്പെടെ 10 മത്സരങ്ങൾ നടക്കും.

അതേസമയം, കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ ഓക്സിലറി സ്റ്റേഡിയത്തിൽ രണ്ട് സെമിഫൈനലുകളും മൂന്നാം സ്ഥാനക്കാർക്കുള്ള പ്ലേഓഫും ഉൾപ്പെടെ 10 മത്സരങ്ങൾ നടക്കും. 2027-ൽ സൗദിയിൽ നടക്കാനിരിക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പിലെ പ്രധാന നാഴികക്കല്ലാണ് ടൂർണമെന്റ.

Leave a Reply

Your email address will not be published. Required fields are marked *