Advertisement

ദുബായിൽ സ്വർണവില റെക്കോർഡ് കുതിപ്പിൽ; പവന് വൻ വർധന, വില ഇനിയും ഉയരും?

ദുബായ്: ആഗോള വിപണിയിലെ കുതിപ്പിന് പിന്നാലെ ദുബായിൽ സ്വർണവില സർവകാല റെക്കോർഡിൽ. ഇന്ന് (വ്യാഴം) രാവിലെ 24 കാരറ്റ് സ്വർണം ഗ്രാമിന് 543.25 ദിർഹമായും 22 കാരറ്റ് ഗ്രാമിന് 503 ദിർഹമായും ഉയർന്നു.

വെനിസ്വേലയിലെ രാഷ്ട്രീയ അസ്ഥിരതയും ആഫ്രിക്കയിലെ സംഘർഷങ്ങളും രാജ്യാന്തര വിപണിയിൽ സ്വർണത്തിന് ഡിമാൻഡ് വർധിപ്പിച്ചു.

സ്വർണത്തിന് പിന്നാലെ വെള്ളിയും പ്ലാറ്റിനവും റെക്കോർഡ് ഉയരത്തിലാണ്. വെള്ളി വില 75 ഡോളറും പ്ലാറ്റിനം 2400 ഡോളറും കടന്നു. ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നു. 2025-ൽ മാത്രം സ്വർണവിലയിൽ 70 ശതമാനത്തോളം വർധനയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും വില ഉയരാൻ തന്നെയാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *