സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജിദ്ദയിൽ നടന്നു വരുന്ന സിഫ് റബിയ ടീ ചാമ്പ്യൻസ് ലീഗിൽ വെള്ളിയാഴ്ചയിലെ നിർണായകമായ എ ഡിവിഷൻ മത്സരത്തിൽ എച് എം ആർ റിയൽ കേരള എഫ് സി തുടർച്ചയായ രണ്ടാം ജയത്തോടെ ടൂർണമെന്റിന്റെ സെമിഫൈനൽ ബെർത്ത് ഉറപ്പിച്ചു. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ റിയൽ കേരള എഫ് സി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് എൻകംഫർട് എ സി സി എ ടീമിനെ തോൽപ്പിച്ചു. കളി തുടങ്ങി മിനുട്ടുകൾക്കകം ലഭിച്ച പെനാൽറ്റി ഗോളാക്കി കൊണ്ട് നസീബ് റഹ്‌മാനാണ് റിയൽ കേരളയുടെ ഗോൾവേട്ടക്ക് ആദ്യമായി തുടക്കമിട്ടത്. ഇടവേളക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ഈസ്റ്റ് ബംഗാൾ താരം അമൻ ചാമക്കുഴിയിൽ സോളോ റണ്ണിലൂടെ നാല് എ സി സി കളിക്കാരെയും ഡ്രിബിൾ ചെയ്‌ത് മുന്നേറി ഗോൾ കീപ്പറുടെ തലക്ക് മുകളിലൂടെ സെക്കൻഡ് പോസ്റ്റിന്റെ മൂലയിലേക്ക് തൂക്കി ഇറക്കിയ മനോഹരമായ കർവിങ് ഷോട്ടിലൂടെ റിയൽ കേരളയുടെ ലീഡ് രണ്ടാക്കി ഉയർത്തി. ഇടവേള കഴിഞ്ഞു തിരിച്ചെത്തിയ എ സി സി ടീം ആസിഫ് ചെറുകുന്നന്റെയും, അബ്ദുൽ ഹന്നാന്റെയും, റിഫ്ഹാത് റംസാൻറെയും നേതൃത്വത്തിൽ നെയ്തെടുത്ത പ്രത്യാക്രമണങ്ങളിലൂടെ ഗോൾ മടക്കി കളിയിലേക് തിരിച്ചു വരാൻ നടത്തിയ ശ്രമങ്ങളൊക്കെ അമീൻ കോട്ടകുത്, യാഷിം മാലിക് തുടങ്ങിയ പ്രഗത്ഭരുടെ നേതൃത്വത്തിലുള്ള ശക്തമായ റിയൽ കേരള പ്രതിരോധ നിര സമർത്ഥമായി ചെറുത്തു. എ സി സി മുന്നേറ്റ നിരക്ക് മികച്ച പിന്തുണ നൽകിയിരുന്ന മധ്യനിരതാരം അവരുടെ നായകൻ കൂടിയായ അബ്ദുൽ സാദിഖ് ആദ്യപകുതിയിൽ തന്നെ പരിക്ക് പറ്റി പുറത്തുപോയതും അവർക്ക് തിരിച്ചടിയായി. രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ വലതു വിങ്ങിൽ നിന്ന് ലഭിച്ച ക്രോസ്സ് ഫസ്റ്റ് ടൈം ടച്ചിലൂടെ പോസ്റ്റിലേക്ക് തിരിച്ചു വിട്ട് ജിബിൻ വർഗീസ് റിയൽ കേരളയുടെ മൂന്നാം ഗോളും നേടിക്കൊണ്ട് വിജയമുറപ്പിച്ചു. മികച്ച പന്തടക്കത്തോടെ വേഗതയാർന്ന നീക്കങ്ങൾ കൊണ്ട് എ സി സി പ്രതിരോധനിരക്ക് നിരന്തരം തലവേദന സൃഷ്ടിച്ച പ്ലയെർ ഓഫ് ദി മാച്ച്. ആയി തിരഞ്ഞെടുക്കപ്പെട്ട റിയൽ കേരളയുടെ അമൻ ചാമക്കുഴിയിലിനു സിഫ് ജനറൽ ക്യാപ്റ്റൻ അൻവർ കരിപ്പയും കെ .എം.സി.സി. ഡൽഹി പ്രസിഡണ്ട് മുഹമ്മദ് അലീമും സംയുക്തമായി ട്രോഹി സമ്മാനിച്ചു.
എ ഡിവിഷനിൽ തന്നെ നടന്ന നിർണായകമായ മറ്റൊരു വാശിയേറിയ മത്സരത്തിൽ റീം അൽ ഊല ഈസ്റ്റീ സാബിൻ എഫ് സി യും, അർകാസ് ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയും ഓരോ ഗോൾ വീതമടിച്ചു സമനിലയിൽ പിരിഞ്ഞു. ടൂർണമെൻറിലെ ആദ്യ മൽസരങ്ങൾ പരാജയപ്പെട്ടിരുന്ന ഇരു ടീമുകൾക്കും സെമി സാധ്യത നിലനിർത്തണമെങ്കിൽ വിജയം അനിവാര്യമായിരുന്നു . അത്കൊണ്ട് തന്നെ ശക്തമായ നിരയുമായാണ് ഇരു ടീമുകളും മത്സരത്തിനെത്തിയത്. ഇന്ത്യൻ താരം മുഹമ്മദ് സനാൻ, സന്തോഷ് ട്രോഫി താരം അഫ്ദൽ മുത്തു എന്നിവർക്കൊപ്പം നോർത്ത് ഈസ്റ്റ് യൂണൈറ്റഡിന്റേയും ബാംഗ്ലൂർ എഫ് സിയുടെയും മണിപ്പൂരി താരങ്ങളായ അല്ലൻ കാമ്പർ,ഔആനിജു, ഡാമൻ ബലാങ് തുടങ്ങി പ്രമുഖരെ ബൂട്ടണിയിച്ചാണ് സാബിൻ എഫ് സി മത്സരത്തിനിറങ്ങിയതെങ്കിൽ,മറു
വെള്ളിയാഴ്ച്ച നടന്ന ആദ്യ മത്സരത്തിൽ ബി ഡിവിഷനിൽ എം എസ് ഐ കോൾഡ് ചെയിൻ ടെക്നോളോജിസ് റെഡ് സീ ബ്ലാസ്‌റ്റേഴ്‌സ് എഫ് സി, ഏകപക്ഷീയമായ ആറു ഗോളുകൾക്ക് നജം അമൻ യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബിനെ തോൽപ്പിച്ചു. റെഡ്സീബ്ലാസ്റ്റേഴ്‌സിന് വേണ്ടി മുഹമ്മദ് നവാസ് (2), ഷാനിഫ് (2), ബാസിത് (2) എന്നിവരാണ് ഗോളുകൾ നേടിയത്. റെഡ്‌സീ ബ്ലാസ്റ്റേഴ്സിന്റെ മുഹമ്മദ് നവാസ് ആണ് പ്ലേയർ ഓഫ് ദി മാച്ച് . ബി ഡിവിഷനിലെ രണ്ടാം മത്സരത്തിൽ അൽ ഫിഫി മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് റബിയ ടീ ബ്ലൂസ്റ്റാർ എ ടീമിനെ തോൽപ്പിച്ചു. മുഹമ്മദ് അലിഷാൻ, അദീബ് ബഷീർ, അജ്‌മൽ എന്നിവരാണ് ജിദ്ദ എഫ് സിക്ക് വേണ്ടി ഗോളുകൾ നേടിയത്. മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ജിദ്ദ എഫ് സി ഗോൾകീപ്പർ വൈശാഖിനു ഇർഷാദ് -മുജീബ് എന്നിവർ ട്രോഫി നൽകി.
ബി ഡിവിഷനിലെ മൂന്നാം മത്സരത്തിൽ ക്‌സൈക്ലോൺമൊബൈൽ ആക്‌സെസ്സറിസ് ഐ ടി സോക്കർ എഫ് സി രണ്ടു ഗോളുകൾക്ക് വിജയ് മസാല ബി എഫ് സി ജിദ്ദയെ തോൽപ്പിച്ചു. ബി ഡിവിഷൻ ഗ്രൂപ്പ് ബി യിലെ മൂന്ന് മത്സരങ്ങളും ജയിച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഐ ടി സോക്കർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയപ്പോൾ ആദ്യ രണ്ടു മത്സരങ്ങളും ജയിച് രണ്ടാം സ്ഥാനക്കാരായി ബി എഫ് സി ജിദ്ദയും ക്വാർട്ടർ ഉറപ്പിച്ചു. ഷെഫിൻ അഹമ്മദ് ആണ് ഐ ടി സോക്കർ എഫ് സിയുടെ രണ്ടു ഗോളുകളും നേടിയത്. കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട ഷെഫിൻ അഹമ്മദിനു ജുനൈസ് (റാബിയ ടീ )ട്രോഫി നൽകി.
വ്യാഴാഴ്‌ച രാത്രി നടന്ന ബി ഡിവിഷൻ മത്സരങ്ങളിൽ അഹ്‌ദാബ് ഇന്റർനാഷണൽ സ്‌കൂൾ ന്യൂ കാസിൽ എഫ് സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കാഫ് ലോജിസ്റ്റിക്‌സ് ഫ്രണ്ട്സ് ജൂനിയറിനെയും, ആർച്ചുണ് അഡ്വെർടൈസിങ് & ഇവെന്റ്സ് എ സി സി ബി ടീം മൂന്ന് ഗോളുകൾക്ക് ബുക്കാറ്റ് എഫ് സി സോക്കർ ഫ്രീക്‌സ് സീനിയേഴ്സിനെയും പരാജയപ്പെടുത്തി. ന്യൂകാസിൽ – ഫ്രണ്ട്സ് മത്സരത്തിൽ അജ്‌മൽ ജസീമിലൂടെ ഫ്രണ്ട്സ് ജൂനിയറാണ് ആദ്യം ലീഡ് നേടിയത്, എന്നാൽ ലോങ്ങ് വിസിലിനു പത്തു മിനിറ്റോളം മാത്രം ബാക്കിയുള്ളപ്പോൾ മുഹമ്മദ് നിബ്രാസ്, മുഹമ്മദ് ഷുഹൈബ്, മുഹ്‌സിൻ എന്നിവരിലൂടെ മൂന്ന് ഗോളുകൾ തിരിച്ചടിച് ന്യൂകാസിൽ എഫ് സി വിജയം പിടിച്ചു വാങ്ങുകയായിരുന്നു.
എ സി സി ബി ടീമിന് വേണ്ടി ആസിഫ് (2), ദിൽഷാദ് എന്നിവരാണ് ഗോളുകൾ നേടിയത്.
പ്ലയർ ഓഫ് ദി മാച്ച് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട ന്യൂകാസിൽ എഫ് സിയുടെ മുഹമ്മദ് മുഹ്സിനു ഖലീൽ കെ.റ്റി. ട്രോഫി നൽകി .
ബി ഡിവിഷൻ എ ഗ്രൂപ്പിലെ ലീഗ് മത്സരങ്ങൾ അവസാനിച്ചപ്പോൾ മൂന്ന് ജയങ്ങളോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ന്യൂകാസിൽ എഫ് സിയും, രണ്ടു മത്സരങ്ങൾ ജയിച്ചു രണ്ടാം സ്ഥാനക്കാരായി എ സി സി ബി ടീമും ക്വാർട്ടർ ഫൈനൽ ടിക്കറ്റുറപ്പിച്ചു.
വിവിധ മത്സരങ്ങളിലായി കളിക്കാരൂമായി പരിചയപ്പെട്ടത് അഹമ്മദ് അബു സഊദ്,
( റാബിയ ടീ ) ജുനൈസ് ,നിയാസ് (ഇരുവരും ഈസ്റ്റേൺ),ഗഫൂർ കുണ്ടോട്ടി (മീഡിയ വൺ ) ഫിറോസ് (ഹിബ ഏഷ്യ), അഷ്‌റഫ് (ജിദ്ദ നാഷണൽ ഹോസ്പിറ്റൽ)
മുഹമ്മദ് അലീം (കെ.എം.സി.സി. ഡൽഹി ) നിസാർ (അർക്കസ് )ഷാനവാസ് (അൽമാസ് )
സുബൈർ വട്ടോളി, മുഹമ്മദ് നൗഫൽ (എച് .എം.ആർ ),ഫാസിൽ (റിയൽ കേരള)
മിദ്‌ലാജ് ,ബഷീർ(ഇരുവരും ഏ.സി.സി. ക്ലബ്ബ് ) എന്നിവരാണ് . സിഫും സാൻഫോർഡും സംഘടിപ്പിച്ച ഭാഗ്യനറുക്കെടുപ്പിൽ വിജയികളായ സതീഷ് ,മുസ്തഫ എന്നിവർക്കു
ഹൈദർ എ.റ്റി. റീഗൽ മുജീബ് എന്നിവർ സമ്മാനങ്ങൾ നൽകി.
അടുത്ത വെള്ളിയാഴ്ച നടക്കുന്ന അതിനിർണായകമായ എ ഡിവിഷൻ മത്സരങ്ങളിൽ ബാൻ ബേക്കറി മഹ്ജർ എഫ് സി, എഫ് സി യാമ്പുവിനെയും റീം അൽ ഊല ഈസ്റ്റീ സാബിൻ എഫ് സി, എൻകംഫർട് എ സി സി എ ടീമിനെയും നേരിടും.ഇന്ത്യൻ താരങ്ങളായ സഹൽ അബ്ദുൽ സമദ്, മുഹമ്മദ് സനാൻ, കേരള ബ്ലാസ്റ്റേഴ്‌സ് താരം റിസ്വാൻ അലി, കേരള സന്തോഷ് ട്രോഫി താരം അഫ്ദൽ മുത്തു, കൊൽക്കട്ട മുഹമ്മദൻസ് താരം ഹന്നാൻ, റഫ്ഹാത് റംസാൻ, മണിപ്പൂരി താരങ്ങളായ അല്ലൻ ക്യാമ്പർ, ഒവാനിജു പാജു, ദാമൻ ചൈൻ തുടങ്ങി വൻ താരനിര തന്നെ വിവിധ ടീമുകൾക്ക് വേണ്ടി അടുത്ത വെള്ളിയാഴ്ച്ച ബൂട്ടണിയും. അടുത്ത ആഴ്ച്ചയിലെ മത്സരങ്ങളും വസീറിയ അൽ താവൂൻ സ്റ്റേഡിയത്തിലായിരിക്കും നടക്കുക.









Leave a Reply