റിയാദ്: സ്പോൺസർമാരിൽനിന്ന് ഒളിച്ചോടിയെന്ന് രജിസ്റ്റർ ചെയ്യപ്പെട്ട് ഹുറൂബ് ആയ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള വ്യക്തിഗത വിസയിലുള്ളവർക്ക് ഹുറൂബ് മാറ്റാനുള്ള സാവകാശം ആറു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചതായി സൗദി മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിൻ്റെ മുസാനിദ് പ്ലാറ്റ്ഫോം വഴിയാണ് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്. ഈ നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും ആറു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചത്.
പുതിയ സ്പോൺസർ മുസാനിദ് പ്ലാറ്റ്ഫോം വഴി തൊഴിലാളിയെ സ്വീകരിക്കുന്നതിനുള്ള അപേക്ഷ മന്ത്രാലയത്തിലേക്ക് അയക്കണം. ഇഖാമ നമ്പർ എന്റർ ചെയ്യുമ്പോൾ വ്യക്തി വിവരങ്ങൾ സിസ്റ്റത്തിൽ കാണുന്നുണ്ടെങ്കിൽ മാത്രമേ ഹുറൂബ് മാറ്റം സാധ്യമാകൂ. പുതിയ സ്പോൺസർ അപേക്ഷ അയച്ചാൽ തൊഴിലാളിക്ക് മൊബൈലിൽ സന്ദേശമെത്തും.









Leave a Reply