Advertisement

VFS കേന്ദ്രം ഇനി മലപ്പുറത്തും. പ്രവർത്തനം തുടങ്ങി; സഊദിയിലേക്കുള്ള വിസ നടപടികൾ കൂടുതൽ എളുപ്പമാകും

പ്രവാസികൾക്കും കുടുംബങ്ങൾക്കും ഏറെ ആശ്വാസമായി മലപ്പുറത്ത് (വിസ ഫെസിലിറ്റേഷൻ സെന്റർ) വി എഫ് എസ് കേന്ദ്രം ആരംഭിച്ചു. മലബാർ മേഖലയിലെ ആശ്രയമായ കോഴിക്കോട്ടെ കേന്ദ്രത്തിൽ ഉൾപ്പെടെ നിലവിലെ കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന കടുത്ത തിരക്ക് പരിഗണിച്ചാണ് പുതിയ കേന്ദ്രങ്ങൾ വരുന്നതിന്റെ ഭാഗമായാണ് മലപ്പുറത്തു പുതിയ കേന്ദ്രം തുറന്നത്.

മലപ്പുറം മഞ്ചേരിയിലാണ് പുതിയ VFS കേന്ദ്രം തുറന്നത്. മഞ്ചേരി കരുവംപുറം ഇന്ത്യൻ മാൾ റോഡിൽ ഇന്ത്യൻ മാൾ ഒന്നാംനിലയിലാണ് പുതിയ VFS കേന്ദ്രം പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച മുതൽ ഈ സെന്ററിലേക്ക് അപ്പോയിന്റ്മെന്റ് ലഭിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് സഊദിയിലേക്കുള്ള വിസിറ്റിംഗ്, ഫാമിലി, ടൂറിസ്റ്റ് വിസാനടപടികള്‍ക്കായുള്ള അപേക്ഷകരുടെ അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്ത് സഊദി വിസാ സ്റ്റാംപിംഗ് കേന്ദ്രത്തിന്റെ പുതിയ ശാഖ മലപ്പുറത്ത് ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *