Advertisement

യൂസഫലിക്ക് വേറിട്ട സമ്മാനവുമായി ദുബായ് ഭരണാധികാരി; ഹൃദയത്തോട് ചേർത്ത് പിടിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ

ദുബായ്: മരുഭൂമിയിൽ വിസ്മയം തീർത്ത ഭരണാധികാരിയുടെ ഹൃദയത്തുടിപ്പുകൾ ഒപ്പിയെടുത്ത പുതിയ ഇംഗ്ലിഷ് പുസ്തകം വിനയത്തിന്റെയും സ്നേഹത്തിന്റെയും മുദ്രയായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കയ്യൊപ്പ് പതിഞ്ഞ ‘ലെസ്സൻസ് ഫ്രം ലൈഫ്: പാർട്ട് ഒന്ന്’ എന്ന പുസ്തകം കൈപ്പറ്റിയ സന്തോഷമാണ് യൂസഫലി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. മനുഷ്യബന്ധങ്ങളുടെ ആഴവും പ്രതിസന്ധികളെ മറികടക്കാനുള്ള പാഠങ്ങളും രാഷ്ട്ര ശിൽപിയുടെ ദീർഘവീക്ഷണവും എല്ലാം ഈ പുസ്തകത്തിൽ കവിത പോലെ അലിഞ്ഞുചേർന്നിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *