Advertisement

സൗദി ഫാമിലി വിസിറ്റ് വിസയുമായി ബന്ധപ്പെട്ട് രണ്ട് സുപ്രധാന അപ്ഡേഷനുകൾ

സൗദി ഫാമിലി വിസിറ്റ് വിസ സ്റ്റാംബിംഗുമായി ബന്ധപ്പെട്ട് രണ്ട് സുപ്രധാന അപ്ഡേഷനുകൾ പ്രാബല്യത്തിൽ വന്നതായി എടക്കര അൽ റാസ് ട്രാവൽസ് മാനേജർ റിയാബ് അറേബ്യൻ മലയാളിയെ അറിയിക്കുന്നു.

1. സൗദിയിൽ നിന്ന് ഫാമിലി വിസിറ്റ് വിസ അപ്രുവ് ആയി ഒരു മാസത്തിനുള്ളിൽ തന്നെ നാട്ടിലെ വി എഫ് എസ് കേന്ദ്രത്തിൽ വിസ സ്റ്റാമ്പ് ചെയ്യാൻ സമർപ്പിക്കേണ്ടതുണ്ട്. നേരത്തെ ഒരു വർഷം വരെ സമയം ഉണ്ടായിരുന്നു.

2. ഫാമിലി വിസിറ്റ് വിസ നാട്ടിൽ നിന്ന് സ്റ്റാംബ് ചെയ്ത് ഒരു മാസത്തിനുള്ളിൽ തന്നെ സൗദിയിൽ പ്രവേശിച്ചിരിക്കണം. നേരത്തെ മൂന്ന് മാസം വരെ സമയം ഉണ്ടായിരുന്നു.

അതോടൊപ്പം വി എഫ് എസിൽ വിസ സമർപ്പിക്കുമ്പോൾ   വിസക്ക് ചുരുങ്ങിയത് 10 ദിവസമെങ്കിലും വാലിഡിറ്റി ഉണ്ടെന്ന് ഉറപ്പിക്കുക. കാരണം സ്റ്റാമ്പിംഗ് നടപടിക്രമങ്ങൾക്ക് അത്രയും ദിവസം ആവശ്യമായി വന്നേക്കുമെന്നും സംശയങ്ങൾക്ക് തന്റെ വാട്സ് ആപ് നമ്പർ ആയ https://Wa.me/917012304274 -ൽ ബന്ധപ്പെടാമെന്നും റിയാബ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *