Advertisement

റിയാദ് എക്സ്പോ 2030: പ്രത്യേക പാസ്പോർട്ട് സ്റ്റാംപ് പുറത്തിറക്കി

റിയാദ്: സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന റിയാദ് എക്സ്പോ 2030 -ന്റെ പ്രചരണാർത്ഥം മിനിസ്ട്രി ഓഫ് ഇന്റീരിയർ സവിശേഷ മുദ്ര പതിക്കുന്നതിന് തുടക്കമിട്ടു.

ജപ്പാനിലെ എക്സ്പോ സമാപന വേദിയിൽ നിന്നും ഔദ്യോഗികമായി ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്സ്പോസിഷൻസ്(BIE)ൽ നിന്നും പതാക ഏറ്റുവാങ്ങിയതിന്റെ സ്മരണയ്ക്കാണ് പാസ്പോർട്ടുകളിൽ റിയാദ് എക്സ്പോ2030നെ അടയാളപ്പെടുത്തുന്ന സീൽ പതിക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്  ആണ് എക്സപോ 2030 റിയാദുമായി സഹകരിച്ച് മുദ്ര പുറത്തിറക്കിയത്. റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം വഴി സൗദിയിലേക്ക് എത്തുന്ന സഞ്ചാരികളുടെ പാസ്പോർട്ടിലാണ് റിയാദ് എക്സ്പോ 2030ന്റെ മുദ്ര പതിച്ചു നൽകുന്നത്. 2030 ഒക്ടോബർ 1 മുതൽ 2026 മാർച്ച് 31 വരെയുള്ള ആറ് മാസക്കാലമാണ് റിയാദിലെ വിവിധ മേഖലകളിലായി എക്സ്പോ 2030 നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *