: മൂന്ന് ഖത്തർ നയതന്ത്രപ്രതിനിധികൾ ഈജിപ്ത്തിൽ വാഹനാപകടത്തിൽമരിച്ചു. ചെങ്കടലിനോട് ചേർന്ന് കിടക്കുന്ന പട്ടണമായ ഷാം എൽ ഷെയ്ഖിൽ വെച്ചാണ് അപകടമുണ്ടായത്. ഈജിപ്തിലെ ഖത്തർ എംബസി അപകടവിവരം സ്ഥിരീകരിച്ചു. രണ്ട് പേർക്ക് അപകടത്തിൽ പരിക്കേറ്റുവെന്നും ഖത്തർ അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൗദ് ബിൻ താമർ അൽ താനി, അബ്ദുല്ല ഗാനേയും അൽ-ഖരയ , ഹസ്സൻ ബാർബർ അൽ-ജാബർ എന്നിവരാണ് മരിച്ചത്. അബ്ദുല്ല ഇസ്സ അൽ കുവാരി, മുഹമ്മദ് അബ്ദുൽ അസീസ് അൽ ബുവൈനൈൻ എന്നിവരെയാണ് പരിക്കുകളോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടകാരണം സംബന്ധിച്ച ഈജിപ്ഷ്യൻ അധികാരികളുമായി സംസാരിച്ചിട്ടുണ്ടെന്നും ഖത്തർ വ്യക്തമാക്കി.









Leave a Reply