വാട്സ് ആപ്പിന് വെല്ലുവിളിയുയർത്തി മുന്നേറുകയാണ് ഇന്ത്യന്‍ നിര്‍മിത ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ അറട്ടൈ. കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ അറട്ടൈയെക്കുറിച്ച് ‘എക്സി’ൽ പോസ്റ്റ് ചെയ്തതോടെയാണ് ആപ്പ് വൈറലായത്. പിന്നാലെ മറ്റ് മന്ത്രിമാരും പ്രമുഖ ബിസിനസ് മേധാവികളും ആപ്പിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സുപ്രീം കോടതിതന്നെ അറട്ടൈ ആപ്പ് ശുപാർശ ചെയ്യുന്നു.
ബ്ലോക്കായ വാട്ട്‌സ്ആപ്പ് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതി അറട്ടൈയെക്കുറിച്ച് പരാമർശിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അക്കൗണ്ടുകൾ താൽക്കാലികമായോ സ്ഥിരമായി ബ്ലോക്ക് ചെയ്യുന്നതിൽ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. വാട്സാപ്പ് , കേന്ദ്ര സർക്കാർ, ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് എന്നിവരെ എതിർകക്ഷികളാക്കി ഡോ. രാമൻ കുന്ദ്രയാണ് ഹർജി നൽകിയത്.
മൗലികാവകാശങ്ങൾ സംരക്ഷിക്കാനുള്ള ആർട്ടിക്കിൾ 32 പ്രകാരമായിരുന്നു ഹർജി . ഹർജിയുടെ നിലനിൽപ്പ് തന്നെ ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയുമടങ്ങുന്ന ബെഞ്ച് ആദ്യം ചോദ്യം ചെയ്തു.









Leave a Reply