സൗദിയിലേക്ക് ഏത് വിസയിൽ വരുന്നവർക്കും ഉംറ നിർവഹിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. മദീന റൗദ സന്ദർശനത്തിനും നിയന്ത്രണമില്ല. പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും മന്ത്രാലയം വ്യക്തമാക്കി. ടൂറിസം വിസയിൽ എത്തുന്നവർക്ക് ഉംറ ചെയ്യാനാകില്ലെന്ന് ചില ട്രാവൽ ഏജൻസികൾ സ്വന്തമായി പുറത്തിറക്കിയ സർക്കുലറും ശബ്ദ സന്ദേശങ്ങളും പ്രചരിച്ചിരുന്നു. ഇതിനാണ് മന്ത്രാലയം വിശദീകരണം നൽകിയത്.
തൊഴിൽ വിസകൾ, ട്രാൻസിറ്റ് വിസകൾ, വ്യക്തിഗത, കുടുംബ സന്ദർശന വിസകൾ, ഇ-ടൂറിസ്റ്റ് വിസകൾ, മറ്റ് വിസകൾ എന്നിവയുൾപ്പെടെ എല്ലാ വിസ ഉടമകൾക്കും എളുപ്പത്തിൽ ഉംറ നിർവഹിക്കാൻ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ‘നുസുക് ഉംറ’ പ്ലാറ്റ്ഫോമിൽ പ്രവേശിച്ച് ഉചിത പാക്കേജ് തിരഞ്ഞെടുക്കാനും ഉംറ പെർമിറ്റ് നേരിട്ട് നേടാനും കഴിയുമെന്നും മന്ത്രാലയം അറിയിച്ചു.
Leave a Reply