മക്ക: മക്കയിലെ മസ്ജിദുൽ ഹറാം, മദീനയിലെ മസ്ജിദുന്നബവി, ഹജ്ജിന്റെ ചരിത്രം എന്നിവക്കായി മക്കയിൽ പ്രത്യേക മ്യൂസിയം സ്ഥാപിക്കാൻ പദ്ധതിയൊരുങ്ങുന്നു. ഇതിനെക്കുറിച്ചുള്ള രണ്ടാം വട്ട ചർച്ചായോഗം സൽമാൻ രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവും കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ആർക്കൈ വ്‌സ് (ദാറ) ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ ഫൈസൽ ബിൻ സൽമാന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്നു.
സർക്കാർ തലത്തിലെ ഉന്നത ഉദ്യോഗ സ്ഥരും മ്യൂസിയം സൂപ്പർവൈസറികമ്മിറ്റിഅംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
Leave a Reply