ഹുറൂബ് ആയവരുടെ സ്പോൺസർഷിപ്പ് മാറ്റത്തിനായി പുതിയ തൊഴിലുടമ ലെവി അടക്കണമെന്ന നിർദേശവുമായി സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം. തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നിലവിൽ ഖിവ പ്ലാറ്റ്ഫോം വഴി ഹുറൂബ് ആക്കപ്പെട്ടവർക്ക് പദവി ശെരിയാക്കാൻ അവസരം നൽകിയിട്ടുണ്ട്.
തൊഴിൽ സ്ഥലത്തുനിന്ന് തൊഴിലുടമയുടെ അനുമതിയില്ലാതെ ഒളിച്ചോടുന്ന തൊഴിലാളികളാണ് ഹുറൂബ് ആക്കപ്പെട്ടവർ. ഇത്തരക്കാർക്ക് പുതിയ സ്പോൺസർമാരുടെ കീഴിൽ സ്പോൺസർഷിപ്പ് മാറ്റി പദവി ശെരിയാക്കാനുള്ള അവസരം നിലവിൽ നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം 18 മുതലായിരുന്നു അവസരം. ഖിവ പ്ലാറ്റഫോം വഴിയാണ് നടപടികൾ പൂർത്തിയാക്കേണ്ടത്. പുതിയ സ്പോൺസറുടെ കീഴിലേക്ക് മാറുന്ന തൊഴിലാളിയുടെ ലെവി തുക പുതിയ തൊഴിലുടമ നൽകണമെന്നാണ് പുതിയ മാനദണ്ഡം. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് തീരുമാനം.
തൊഴിൽ കരാർ അവകാശങ്ങൾ സംരക്ഷിക്കുക, തൊഴിൽ വിപണി ആകർഷകമാക്കുക, നിയമപാലന നിലവാരം ഉറപ്പാക്കുക തുടങ്ങിയവയുടെ ഭാഗമായാണ് തീരുമാനം. ഹുറൂബ് ആക്കപ്പെടുന്നതിനോ, കരാർ അവസാനിക്കുന്നതിനോ മുൻപ് തൊഴിലാളി സൗദിയിൽ തുടർച്ചയായി 12 മാസം ചിലവഴിച്ചിരിക്കണമെന്നും വ്യവസ്ഥയിലുണ്ട്. സ്പോൺസർഷിപ്പ് മാറ്റത്തിനുള്ള നിയമമാറ്റം മലയാളികളായ പ്രവാസികൾക്കടക്കം ഏറെ ഗുണം ചെയ്തിട്ടുണ്ട്.
Leave a Reply