Advertisement

ഒക്യുവിന്‍റെ എണ്ണ സംഭരണ ടാങ്കിൽ തീപിടിത്തം

മസ്കറ്റ്: ഒമാനിലെ സുഹാര്‍ വ്യാവസായിക തുറമുഖത്തെ ഒക്യുവിന്‍റെ എണ്ണ സംഭരണ ടാങ്കില്‍ തീപിടിത്തം. വ്യാഴാഴ്ച ഉണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

വിവരം അറിഞ്ഞ ഉടന്‍ തന്നെ നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികൾ തുടങ്ങി. ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ അഗ്നിശമന സേനാംഗങ്ങൾ, ഒ.ക്യു റിഫൈനറികളുടെ അടിയന്തര സംഘങ്ങൾ എന്നിവർ സംയുക്തമായാണ് തീ അണച്ചത്.

തീ നിയന്ത്രണവിധേയമാക്കുന്നതിൽ കമ്പനിയുടെ പ്രത്യേക അഗ്നിശമന യൂനിറ്റുകൾ മികച്ച പിന്തുണയാണ് നൽകിയതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *