Advertisement

സൗദി കിഴക്കൻ പ്രവിശ്യയിൽ പരിസ്ഥിതി നിയമലംഘനം: ഇന്ത്യക്കാരനും യെമനിയും പിടിയില്‍

പരിസ്ഥിതി നിയമം ലംഘിച്ചതിന് ഇന്ത്യക്കാരനെയും യെമനിയെയും കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് പരിസ്ഥിതി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കോണ്‍ക്രീറ്റ് വസ്തുക്കള്‍ ഉപേക്ഷിച്ച് പരിസ്ഥിതി മലിനമാക്കുകയും മണ്ണിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തതിനാണ് ഇരുവരെയും പിടികൂടി നിയമ നടപടികള്‍ സ്വീകരിച്ചത്. തുടര്‍ നടപടികള്‍ക്ക് ഇരുവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

മണ്ണിനെ നേരിട്ടോ അല്ലാതെയോ ദോഷകരമായി ബാധിക്കുന്നതോ മലിനമാക്കുന്നതോ, അതിന്റെ ഉപയോഗക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നതോ, അതിന്റെ സ്വാഭാവിക ഗുണങ്ങളെ നശിപ്പിക്കുന്നതോ ആയ പ്രവൃത്തി ചെയ്യുന്നവര്‍ക്ക് ഒരു കോടി റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് പരിസ്ഥിതി സുരക്ഷാ സേന പറഞ്ഞു.

 

 

പരിസ്ഥിതിക്കും വന്യജീവികള്‍ക്കുമെതിരായ കൈയേറ്റങ്ങളെ കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999, 996 എന്നീ നമ്പറുകളിലും ബന്ധപ്പെട്ട് എല്ലാവരും റിപ്പോര്‍ട്ട് ചെയ്യണമെന്ന് പരിസ്ഥിതി സുരക്ഷാ സേന ആവശ്യപ്പെട്ടു. പരിസ്ഥിതിക്കും വന്യജീവികള്‍ക്കുമെതിരായ കൈയേറ്റങ്ങളെ കുറിച്ച് നല്‍കുന്ന പരാതികള്‍ പൂര്‍ണ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുമെന്നും പരാതി നല്‍കുന്നവര്‍ക്ക് യാതൊരു ബാധ്യതയുമുണ്ടാകില്ലെന്നും പരിസ്ഥിതി സുരക്ഷാ സേന വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *