ഷിക്കാഗോ: ഇന്ത്യൻ വംശജനെ അമേരിക്കാരൻ വംശീയമായി അധിക്ഷേപിക്കുന്ന വിഡിയോയ്ക്കെതിരെ രൂക്ഷ വിമർശനം.‘‘നിങ്ങൾ എന്താണ് എന്റെ രാജ്യത്ത്?. നിങ്ങളെ ഇവിടെ എനിക്ക് ഇഷ്ടമല്ല. നിങ്ങൾ ഇവിടെ കൂടുതലാണ്. ഇന്ത്യക്കാരേ! നിങ്ങൾ എല്ലാ രാജ്യങ്ങളും നിറയ്ക്കുകയാണ്. എനിക്ക് ഇത് മടുത്തു. നിങ്ങൾ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’’ – യുവാവിനോട് അമേരിക്കാരൻ പറയുന്നതാണ് വിഡിയോയയിലെ ഉള്ളടക്കം. അക്രമാസക്തമായ രീതിയിൽ സംസാരിക്കുന്ന ഇയാളോട് പ്രതികരിക്കാതെ ആശയക്കുഴപ്പത്തോടെ നിൽക്കുന്ന യുവാവിനെയും വിഡിയോയിൽ കാണാം.
‘‘ എല്ലാ കുടിയേറ്റക്കാരും ഇന്ന് അമേരിക്ക വിട്ടുപോയാൽ, രാജ്യം നിലനിൽക്കില്ല’’ എന്നാണ് സമൂഹമാധ്യമത്തിൽ ഒരാൾ പ്രതികരിച്ചത്. ‘‘ഇന്ത്യക്കാരെ ഭയമാണ്! ഞങ്ങളുടെ കഴിവും പ്രാപ്തിയും പുരോഗതിയും അവർക്കറിയാം. ഇത് അവരുടെ അരക്ഷിതത്വം മാത്രമാണ് കാണിക്കുന്നത്. അവർ നമ്മളെ ഒരു ഭീഷണിയായി കാണുന്നു.’’– മറ്റൊരാൾ പ്രതികരിച്ചു.
‘‘അദ്ദേഹത്തോട് യുഎസിൽ നിന്ന് പോകാൻ പറയാൻ നിങ്ങൾ ആരാണ് ചോദിക്കാൻ? ആരാണ് നിങ്ങൾക്ക് അനുമതി നൽകിയത്? അദ്ദേഹം ഒരു അമേരിക്കക്കാരനാണ്. അദ്ദേഹം വിജയിയാണ്, പക്ഷേ നിങ്ങൾ അങ്ങനെയല്ല, അതിനാൽ അത് അദ്ദേഹത്തിന്റെ പ്രശ്നമല്ല. യുഎസ്എ ഒരു വെള്ളക്കാരുടെ രാജ്യമാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്?’’– എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
Leave a Reply