Advertisement

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വന്ദേ ഭാരതിനും ബാധകം; റെയിൽവെ ടിക്കറ്റ് നിരക്ക് വർധന നാളെ നിലവിൽ വരും; പട്ടിക പുറത്തിറക്കി

ദില്ലി: രാജ്യത്ത് റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധന നാളെ മുതൽ പ്രാബല്യത്തിൽ വരും. റെയിൽവേ ബോർഡ് നിരക്ക് വർധന പട്ടിക പുറത്തിറക്കി. എസി കോച്ചുകളിൽ കിലോമീറ്ററിന് രണ്ട് പൈസ വ‌ർദ്ധിക്കും. എക്സ്പ്രസ് / മെയിൽ ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് 1 പൈസ വീതവും വർദ്ധിക്കും.

എസി ത്രീടയർ, ചെയർകാർ, ടു ടയർ എസി, ഫസ്റ്റ് ക്ലാസ് എന്നിവയ്ക്കാണ് 2 പൈസ വർദ്ധന നടപ്പാക്കുന്നത്. സെക്കൻഡ് ക്ലാസ്, സ്ലീപർ ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസ വീതം കിലോമീറ്ററിന് വർധിപ്പിക്കും. ഓർഡിനറി നോൺ എസി ടിക്കറ്റുകൾക്ക് 500 കിമീ വരെ ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ല. 501 കിമീ മുതൽ 1500 കിമീ വരെ 5 രൂപ ടിക്കറ്റിന് വർധിക്കും.

1501 കിമീ മുതൽ 2500 കിമീ വരെ 10 രൂപ വീതം ടിക്കറ്റിൽ നിരക്ക് വർധിക്കും. 2501 മുതൽ 3000 കിമീ വരെ 15 രൂപയാണ് വർധിക്കുക. സബർബൻ ടിക്കറ്റുകൾക്കും, സീസൺ ടിക്കറ്റുകൾക്കും വർധനവ് ബാധകമല്ല. വന്ദേ ഭാരത് ഉൾപ്പടെ എല്ലാ ട്രെയിനുകൾക്കും നിരക്ക് വർദ്ധന ബാധകമാണ്. നേരത്തെ ബുക് ചെയ്ത ടിക്കറ്റുകൾക്ക് നിരക്ക് വർദ്ധനവ് ബാധകമല്ല.

Leave a Reply

Your email address will not be published. Required fields are marked *