ജിദ്ദ: ജിദ്ദയിലെ ഡിഫെൻസ് ജിദ്ദ ക്ലബ് നടത്തിയ രണ്ടാമത് സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ പ്രമുഖ ഫൂഡ് മസാല കമ്പനിയായ പേര് മാറാത്ത പെരുമ മാറാത്ത വിജയ് മസാല സ്പോൺസർ ചെയ്യുന്ന BFC ജിദ്ദ ജേതാകളായി. ജിദ്ദ ഖാലിദ് ബിന് വലീദ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന മൽസരസത്തിൽ സൗദി അറേബ്യ യിലെ വിവിധ പ്രേവശ്യകളിനിന്നുള്ള 8 പ്രമുഖ സീനിയർ ക്ലബ്ബുകൾ പങ്കെടുത്തു. ടൂർണമെന്റിൽ സെമി ഫൈനൽ മത്സരത്തിൽ ശക്തരായ ഇതിഹാദ് FC യേയും, ഫൈനലിൽ ശക്തരായ R MAX ലൈറ്റിംഗ് ജിദ്ദ ടീമിനെയുമാണ് വിജയ് ഫൂഡ് BFC ജിദ്ദ നേരിട്ടത്. ടൂർണ്മെന്റിൽ മികച്ച പ്ലയെർ ആയി വിജയ് മസാല BFC ജിദ്ധയുടെ മുഹമ്മദ് സഹീറിനെ തിരഞ്ഞെടുത്തു.
ടൂർണമെന്റിനു ശേഷം വിജയ് ഫൂഡ് ഓഫീസിൽ വെച്ച് നടന്ന വിന്നേഴ് ട്രോഫി കൈമാറ്റ ചടങ്ങിൽ ക്ലബ് മാനേജർ ശിഹാബ് പൊറ്റമ്മൽ വിജയ് മസാല കമ്പനി MD ജോയി മൂലന് ട്രോഫികൾ കൈമാറി. ചടങ്ങിൽ വിജയ് മസാല ജിദ്ദ റീജിയൺ മാർക്കറ്റിംഗ് സൂപ്പർവൈസർ മുസ്തഫ മൂപ്രയും, ഓഫീസ് സ്റ്റാഫുകളായ സുഷീലൻ, അക്ഷയ്, സഹീർ എന്നിവരും BFC ജിദ്ദ ക്ലബ് ഭാരവാഹികളായ അനസ് പൂളഞ്ചേരി, ഫസൽ ചിറ്റൻങ്ങാടൻ, അഹ്മദ് അഫ്സൽ, ഉവൈസ്, ജസീൽ എന്നിവരും പങ്കെടുത്തു.
ജൂലൈ 11 നു വരാൻ പോകുന്ന ജിദ്ദ മണ്ണാർക്കാട് കെഎംസിസി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ വിജയ് മസാല BFC ജിദ്ദ പങ്കെടുക്കുന്നുണ്ടെന്ന് ക്ലബ് മാനേജർ ശിഹാബ് പൊറ്റമ്മൽ അറിയിച്ചു.
Leave a Reply