Advertisement

സൗദി സമ്പദ് വ്യവസ്ഥ ശക്തമായി നിലകൊള്ളുന്നതായി കണക്കുകൾ

ആഗോള സാമ്പത്തിക ആഘാതങ്ങൾക്കിടയിൽ സൗദി സമ്പദ് വ്യവസ്ഥ ശക്തമായി നിലകൊള്ളുന്നതായി കണക്കുകൾ. എണ്ണ ഇതര മേഖലകളിലെ വളർച്ച, പണപ്പെരുപ്പ നിയന്ത്രണം തുടങ്ങിയവയുടെ ഭാഗമായാണ് നേട്ടം. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് അഥവാ ഐഎംഎഫ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എണ്ണ വരുമാനത്തിനപ്പുറം വ്യവസായം, ടൂറിസം, സാങ്കേതികം എന്നിവയിൽ നിക്ഷേപം വർധിപ്പിച്ചത് വലിയ നേട്ടമായി. വിലവർധന നിയന്ത്രണം, ജോലി അവസരങ്ങൾ വർധിച്ചതും, ശക്തമായ ബാങ്കിംഗ് സംവിധാനം, ബിസിനസ് സൗഹൃദ നിയമങ്ങൾ എന്നിവയും സമ്പദ് വ്യവസ്ഥ ശക്തമായി നിലകൊള്ളുന്നതിൽ ശക്തമായ പങ്ക് വഹിച്ചു. നിലവിലെ നില തുടരുകയാണെങ്കിൽ സമ്പദ് വ്യവസ്ഥ കൂടുതൽ ശക്തമാകുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *