Advertisement

കൊച്ചിയില്‍ ലുലു ഐടി ട്വിന്‍ ടവര്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു: തുറന്നത് 30,000 പേര്‍ക്കുള്ള തൊഴില്‍ കവാടം

ലുലു ഗ്രൂപ്പിന്റെ സ്വപ്‌ന പദ്ധതിയായ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐ.ടി സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. 1500 കോടി മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കിയ ഇരട്ട ടവറുകളില്‍ 30,000 പേര്‍ക്കാണ് തൊഴിലവസരമൊരുക്കുന്നത്. ഉദ്ഘാടനത്തിന് മുന്‍പ് നാല് ബഹുരാഷ്ട്ര കമ്പനികള്‍ രണ്ടരലക്ഷം ചതുരശ്രയടി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഡൈനാമിക്, ഇഎക്‌സ്എല്‍, ഒപിഐ, സെല്ലിസ് എന്നീ കമ്പനികളുടെ ഓഫീസുകള്‍ തുറക്കുന്നതോടെ 2500 തൊഴിലസരങ്ങള്‍ പെട്ടെന്ന് തന്നെ ഉണ്ടാകും.

12.74 ഏക്കറില്‍ 30 നില വീതമുള്ള ടവറുകളുടെ വിസ്തൃതി 35 ചതുരശ്ര അടിയാണ്. ഇതില്‍ 25 ലക്ഷം ചതുരശ്ര അടി ഐ.ടി കമ്പനികളുടെ ഓഫിസ് സൗകര്യമാണ്. ഐ.ടി സിറ്റികളിലേക്ക് ജോലി തേടി ചേക്കേറുന്ന വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് നാട്ടില്‍തന്നെ മികച്ച തൊഴിലവസരം ഉറപ്പാക്കുകയാണ്് കൊച്ചിയിലെ ഇരട്ട ടവര്‍. റോബോര്‍ട്ടിങ് പാര്‍ക്കിങ് അടക്കം മൂന്ന് നിലകളിലായി ഒരേ സമയം 4500 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, നൂറു ശതമാനം പവര്‍ ബാക്ക് അപ്പ്, 12 ഹൈസ്പീഡ് എസ്‌കലറേറ്ററുകള്‍, 600 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന അത്യാധുനിക കോണ്‍ഫറന്‍സ് ഹാള്‍, 2500 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ഫുഡ്‌കോര്‍ട്ട് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *