ലണ്ടൻ: വെസ്റ്റ് സസെക്സിൽ തെരുവിലൂടെ നടന്നുപോവുകയായിരുന്ന 25 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ജൂൺ 17ന് വൈകിട്ട് ഏഴിന് ഗ്രീൻവേ റസിഡൻഷ്യൽ, വെപേഴ്സ് ഷോപ്പ് എന്നിവയ്ക്ക് മുൻപിലൂടെ യുവതി നടക്കുന്നതിനിടെയായിരുന്നു സംഭവം.
സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ പ്രതി കറുത്ത നിറത്തിലുള്ള ഗിലെറ്റ്-സ്റ്റൈൽ പഫർ ജാക്കറ്റ്, കറുത്ത ജംപർ, കറുത്ത ട്രാക്ക്സ്യൂട്ട് ബോട്ടംസ്, തൊപ്പി എന്നിവയാണ് ധരിച്ചിരിക്കുന്നത്. പ്രതിയെ തിരിച്ചറിയുന്നവർ, അല്ലെങ്കിൽ സംഭവം സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ സസെക്സ് പൊലീസിനെ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Leave a Reply