Advertisement

ഖ​ത്ത​റി​ന് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ജി.​സി.​സി

കു​വൈ​ത്ത് സി​റ്റി: ഖ​ത്ത​റി​ന് പൂ​ർ​ണ ഐ​ക്യ​ദാ​ർ​ഢ്യ​വും സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യും പ്ര​ഖ്യാ​പി​ച്ച് ജി.​സി.​സി മ​ന്ത്രി​സ​ഭ കൗ​ൺ​സി​ൽ. ജി.​സി.​സി അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ത്ത അ​സാ​ധാ​ര​ണ യോ​ഗ​ത്തി​ൽ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ് യ ​അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഖ​ത്ത​റി​നെ പ്ര​തി​നി​ധാ​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തെ ഖ​ത്ത​ർ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു. സൂ​ക്ഷ്മ​ത​യോ​ടെ പ്ര​തി​ക​രി​ക്കു​മെ​ന്നും, ന​ല്ല അ​യ​ൽ​ബ​ന്ധം, പ്രാ​ദേ​ശി​ക സു​ര​ക്ഷ തു​ട​ങ്ങി​യ ന​യ​ങ്ങ​ൾ സു​താ​ര്യ​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ൽ ഉ​ദൈ​ദ് വ്യോ​മ​താ​വ​ള​ത്തെ ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണം, മേ​ഖ​ല​യി​ലെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ എ​ന്നി​വ യോ​ഗ​ത്തി​ൽ ച​ർ​ച്ച​ചെ​യ്തു. ഖ​ത്ത​റി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്ന​താ​യും അ​ൽ ഉ​ദൈ​ദ് വ്യോ​മ​താ​വ​ള​ത്തി​ന് നേ​രെ​യു​ള്ള ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ക്കു​ന്ന​താ​യും ജി.​സി.​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *