സൗദിയില്‍ ബഖാലകളില്‍ (ചെറിയ ഗ്രോസറി കടകള്‍) സിഗരറ്റും മറ്റു പുകയില ഉല്പന്നങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍ക്കുന്നത് നഗരസഭ, പാര്‍പ്പിടകാര്യ മന്ത്രാലയം വിലക്കി. ബഖാലകള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ബാധകമായ പുതിയ വ്യവസ്ഥകള്‍ പ്രകാരമാണ് ബഖാലകളിലും സ്റ്റാളുകളിലും പച്ചക്കറികളും പഴവര്‍ഗങ്ങളും ഈത്തപ്പഴവും ഇറച്ചിയും സാദാ സിഗരറ്റും ഇലക്ട്രോണിക് സിഗരറ്റും ഹുക്ക പുകയിലയും വില്‍ക്കുന്നത് വിലക്കിയത്. ഇത്തരം ഉല്പന്നങ്ങള് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്ക്കാന് അനുമതിയുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇറച്ചി വില്പനക്ക് പ്രത്യേക ലൈസന്‍സ് നേടണം.
ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ എല്ലാതരം ഉല്പന്നങ്ങളും വില്ക്കാന് അനുമതിയുണ്ട്. പ്രീ-പെയ്ഡ് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് കൂപ്പണുകള്‍, ചാര്‍ജറുകള്‍ എന്നിവ ബഖാലകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും വില്ക്കാന് അനുമതിയുണ്ട്. നഗരസഭ, പാര്‍പ്പിടകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍ ആണ് ബഖാലകള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും പുതിയ വ്യവസ്ഥകള്‍ ബാധകമാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
ഇതുപ്രകാരം ബഖാലകളുടെ മിനിമം വിസ്തീര്‍ണം 24 ചതുരശ്രമീറ്ററും സൂപ്പര്‍മാര്‍ക്കറ്റുകളുടെ മിനിമം വിസ്തീര്‍ണം 100 ചതുരശ്രമീറ്ററും ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ മിനിമം വിസ്തീര്‍ണം 500 ചതുരശ്രമീറ്ററുമായി നിര്‍ണയിച്ചിട്ടുണ്ട്. പുതിയ തീരുമാനം ഉടനടി പ്രാബല്യത്തില്‍വന്നു. എന്നാല്‍ നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് പദവി ശരിയാക്കാന്‍ ആറു മാസത്തില്‍ കവിയാത്ത സാവകാശം അനുവദിച്ചിട്ടുണ്ട്.









Leave a Reply