അസ്താന: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷത്തിൽ ആദ്യമായി പരസ്യ പ്രതികരണവുമായി ചൈന. സംഘര്‍ഷത്തി കടുത്ത ആശങ്ക അറിയിച്ച ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ് മേഖലയിലെ സ്ഥിതി ഉടൻ ശാന്തമാക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംഘര്‍ഷത്തിൽ കടുത്ത ആശങ്കയുണ്ടെന്നും ഏതൊരു രാജ്യത്തിന്‍റെയും സുരക്ഷയും പരമാധികാരവും ഹനിക്കുന്ന നടപടികൾ ചൈന ശക്തമായി എതിർക്കുന്നുവെന്നും ഷി ജിൻ പിങ് പറഞ്ഞു.
രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സൈനിക നടപടികൾ അല്ല മാർഗം. മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷം അന്താരാഷ്ട്ര പൊതു താല്പര്യങ്ങൾക്ക് എതിരാണെന്നും ഷി ജിൻ പിങ് വ്യക്തമാക്കി. മേഖലയിലെ സ്ഥിതി ഉടൻ ശാന്തമാക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ എല്ലാ കക്ഷികളുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന സന്നദ്ധമാണെന്നും ഷി ജിൻ പിംഗ് അറിയിച്ചു. കസാക്സ്ഥാനിലെ അസ്താനയിൽ നടക്കുന്ന രണ്ടാമത് ചൈന-സെന്‍ട്രൽ ഏഷ്യാ ഉച്ചകോടിയിൽ വെച്ചാണ് ഷി ജിൻ പിങ് ഇറാൻ-ഇസ്രയേൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.
Leave a Reply