ടെഹ്റാന്‍- ടെല്‍ അവീവില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കുകയും ഹൈഫ തുറമുഖ നഗരത്തെ ലക്ഷ്യമിടുകയും ചെയ്തുകൊണ്ട് ഇറാന്‍ ഇസ്രയേലിന് നേരെ പുതിയ ആക്രമണ പരമ്പര ആരംഭിച്ചു. മണിക്കൂറുകള്‍ക്ക് മുമ്പ് ഇസ്രയേല്‍ സൈന്യം ഇറാനിയന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ബോംബിട്ടതിന് പിന്നാലെയാണ് ഈ ഇറാനിയന്‍ തിരിച്ചടി.
ഇസ്രയേലിന്റെ ഇറാനു നേരെയുള്ള ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 224 ആയി ഉയര്‍ന്നു. ഇതില്‍ 70 സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഞായറാഴ്ച നടന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ ഇന്റലിജന്‍സ് മേധാവിയും മറ്റ് രണ്ട് ജനറല്‍മാരും കൊല്ലപ്പെട്ടിരുന്നു.
ഇസ്രയേല്‍ തങ്ങളുടെ ആക്രമണങ്ങള്‍ നിര്‍ത്തിയാല്‍ ഇറാനിയന്‍ തിരിച്ചടി നിര്‍ത്തുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പ്രസ്താവിച്ചു.
ഇസ്രയേലിനും ഇറാനും ഒരു കരാറിലെത്താന്‍ കഴിയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ ഇസ്രയേലിനുള്ള വാഷിംഗ്ടണിന്റെ പിന്തുണ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Reply