Advertisement

തൃശ്ശൂർ സ്വദേശി അബുദാബിയിൽ മരിച്ചു, മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

അബുദാബി: പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു. തൃശ്ശൂർ പെരിങ്ങോട്ടുകര കിഴക്കെനട പഴിനൂർ സ്വദേശി മുഹമ്മദ് നസീബാണ് മരിച്ചത്. 41 വയസ്സായിരുന്നു. രോ​ഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം.

അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഐടി വകുപ്പിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്: അബ്ദുല്ല, മാതാവ്: സുബൈദ. ബിയ നസീബ് ആണ് ഭാര്യ. ആദിഷ്, സാസിഷ എന്നിവരാണ് മക്കൾ. തുടർ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.

Leave a Reply

Your email address will not be published. Required fields are marked *