ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് നിർത്തിവെച്ചിരുന്ന ലേബർ വിസ ഇന്ന് മുതൽ വീണ്ടും അനുവദിച്ചു തുടങ്ങി. ഹജ് നടപടിക്രമങ്ങളുടെ ഭാഗമായി ഒരു മാസമായി ലേബർ വിസ അനുവദിക്കുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു.
ഇന്ത്യയടക്കം 14 രാജ്യങ്ങൾക്കുള്ള വിസയാണ് നിർത്തിവെച്ചിരുന്നത്. സൗദിവത്കരണം അടക്കമുള്ള സൗദി നിഷ്കർഷിച്ച മുഴുവൻ മാനദണ്ഡങ്ങളും പാലിച്ച സ്ഥാപനങ്ങൾക്കാണ് വിസ അനുവദിക്കുന്നത്. ഖിവ പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട ഖിവയുടെ പോർട്ടലിലെ വിൻഡോ ഓപ്പണായിട്ടുണ്ട്. ഇന്ത്യയിൽ വിസ സ്റ്റാമ്പ് ചെയ്യാനുള്ള നടപടികളും ആരംഭിച്ചതായി റിയാദ് റോയൽ ട്രാവൽസ് എം.ഡി സമദ് പറഞ്ഞു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് നിർത്തിവെച്ചിരുന്ന വിസിറ്റ് വിസ സ്റ്റാംപിംഗും ഉടൻ ആരംഭിക്കും.
Leave a Reply