Advertisement

ലിബിയൻ ഹാജി ആമിർ അൽ ഗദ്ദാഫി മരിച്ചെന്ന വാർത്ത വ്യാജം

ലിബിയൻ ഹാജി ആമിർ മരിച്ചെന്ന വാർത്ത വ്യാജമെന്ന് സ്ഥിരീകരണം. രണ്ട് തവണ വിമാനം സാങ്കേതിക തകരാറായതിനാൽ തിരിച്ചിറക്കിയതോടെയാണ് ആമിർ അൽ ഗദ്ദാഫിയെന്ന ഹാജിക്ക് ഹജ്ജിന് വഴി തെളിഞ്ഞത്. ഇദ്ദേഹം മരിച്ചെന്നായിരുന്നു പ്രചാരണം. തനിക്ക് ഒരു ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്നും ഹജ്ജ് കർമ്മങ്ങൾക്കായി ഒരുങ്ങുകയാണെന്നും അറിയിച്ച് മൻസൂർ ഗദ്ദാഫി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു. അല്ലാഹുവിന്റെ കാരുണ്യത്താൽ ഞാൻ ആരോഗ്യവാനാണ്. ഇപ്പോൾ ഞാൻ ഹജ്ജിന്റെ ചടങ്ങുകൾക്കായി മിനായിലേക്കുള്ള യാത്രയിലാണ്. അല്ലാഹു അനുഗ്രഹിച്ചാൽ, ഞങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുകയും രാജ്യത്തിന്റെയും ജനങ്ങളുടെയും സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ദൈവം ഇച്ഛിക്കുന്നെങ്കിൽ, ഞങ്ങൾ ഈ യാത്ര പൂർത്തിയാക്കി സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കെയ്റോ 24 വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *