Advertisement

ചൂട്: മക്കയിലെ മസ്ജിദുകളില്‍ ബാങ്കിനും ഇഖാമത്തിനും ഇടയിലെ സമയം കുറച്ചു

കടുത്ത ചൂട് അനുഭവപ്പെടുന്ന കാര്യം കണക്കിലെടുത്ത് ഇത്തവണത്തെ ഹജ് സീസണില്‍ മക്കയിലെ മസ്ജിദുകളില്‍ ബാങ്ക് വിളിക്കും ഇഖാമത്തിനും ഇടയിലെ കാത്തിരിപ്പ് സമയം കുറക്കാന്‍ മസ്ജിദുകളിലെയും ജുമാമസ്ജിദുകളിലെയും ഇമാമുമാര്‍ക്കും മുഅദ്ദിനുകള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് മക്ക പ്രവിശ്യ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖയോട് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ആവശ്യപ്പെട്ടു.

മക്ക, വിശുദ്ധ ഹറമിനു സമീപത്തെ സെന്‍ട്രല്‍ ഏരിയ, പുണ്യസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഹജ് തീര്‍ഥാടകര്‍ പതിവായി എത്തുന്ന എല്ലാ മസ്ജിദുകളിലും ജുമാമസ്ജിദുകളിലും ഇത് നടപ്പാക്കും. ഹജ് സീസണില്‍ ഈ പള്ളികളില്‍ എത്തുന്ന വിശ്വാസികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായതും അനുകൂലവും മതപരവുമായ അന്തരീക്ഷത്തില്‍ ഹജ് നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ആശ്വാസം നല്‍കാന്‍ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങള്‍ കണക്കിലെടുത്തുമാണ് മക്കയിലെ മസ്ജിദുകളില്‍ ബാങ്കിനും ഇഖാമത്തിനും ഇടയിലെ കാത്തിരിപ്പ് സമയം കുറച്ചത്.

Leave a Reply

Your email address will not be published. Required fields are marked *