ഹജ്ജ് കർമത്തിനായി എത്തിയ വടക്കഞ്ചേരി സ്വദേശി മക്കയിൽ മരിച്ചു. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി, അഞ്ചുമൂർത്തി മംഗലം വഴുവക്കോട് വീട്ടിൽ കാസിം( 70 ) ആണ് മരിച്ചത്. ഭാര്യ നജ്മത്തിനോടൊപ്പം മെയ് 20നാണ് ഹജ്ജ് കർമ്മത്തിനായി കൊച്ചി എമ്പാർക്കേഷൻ പോയിന്റിൽ നിന്നും യാത്രയായത്.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന മക്കയിലെത്തിയ കാസിം മക്കയിലെ അസീസിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കാസിം ഹാജിയുടെ നിര്യാണത്തിൽ ഹജ്ജ് വകുപ്പു മന്ത്രിയും, ഹജജ് കമ്മിറ്റി ചെയർമാനും ബന്ധുക്കളെ ബന്ധപ്പെട്ട് അനുശോചനം രേഖപ്പെടുത്തി.. മക്കൾ: റസീന, റമീജ, സൈനബ, റിയാസ്. മരുമക്കൾ: ജിഫ്ന, മുത്തലവി, ഹക്കീം, അൻവർ.
Leave a Reply